ഓണ്‍ലൈന്‍ ക്ലാസിന് സര്‍ക്കാര്‍ ചെലവഴിച്ചത് 64 ദശലക്ഷം KD; പങ്കെടുത്തത് അഞ്ച് ശതമാനം വിദ്യാര്‍ത്ഥികള്‍ മാത്രം

  • 29/01/2021



കുവൈത്ത് സിറ്റി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കുവൈറ്റില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടേണ്ടി വന്നിരുന്നു. തുടര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസുകളാണ് നടത്തിവന്നിരുന്നത്. ഇ ലേണിംഗിനായി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം 64 ദശലക്ഷം ദിനാര്‍ ആണ് ചെലവാക്കിയത്. എന്നാല്‍ 4,26,000 വിദ്യാര്‍ത്ഥികളും അധ്യാപകരും മാത്രമാണ് ഇ-പോര്‍ട്ടല്‍ പ്രയോജനപ്പെടുത്തിയത്. ഇത് പൊതു വിദ്യാലയങ്ങളിലെ ആകെ വിദ്യാര്‍ത്ഥികളില്‍ 5 ശതമാനം മാത്രമാണെന്ന് സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോ റിപ്പോര്‍ട്ടില്‍ പറയുന്നു.

2019-2020 അധ്യയന വര്‍ഷത്തില്‍, ബജറ്റ് കവിയുന്ന വികസന പദ്ധതികള്‍ ആണ് മന്ത്രാലയം നടത്തിയത്. സ്‌കൂളുകളുടെ പ്രവര്‍ത്തനം ഓണ്‍ലൈന്‍ ആക്കാനായി മന്ത്രാലയം ബജറ്റിന്റെ വലിയൊരു ഭാഗമാണ് മാറ്റിവെച്ചത്. 






Related News