കുവൈറ്റില്‍ മത്സ്യബന്ധ നിയമങ്ങള്‍ കര്‍ശനമാക്കി

  • 29/01/2021



കുവൈറ്റ് സിറ്റി: മത്സ്യബന്ധ നിയമങ്ങള്‍ കര്‍ശനമാക്കാനുള്ള പുതിയ നടപടികളുമായി കുവൈറ്റ് സര്‍ക്കാര്‍. ഇതിനായി പബ്ലിക് അതോറിറ്റി ഫോര്‍ അഗ്രികള്‍ച്ചറല്‍ അഫയേഴ്സ് ആന്‍ഡ് ഫിഷ് റിസോഴ്സിലെ മാരിടൈം കണ്‍ട്രോള്‍ പട്രോളിംഗ് ടീമുകള്‍ രംഗത്തെത്തിയിട്ടുണ്ട്. എട്ട് ടീമുകളെയാണ് ഒരുക്കിയിരിക്കുന്നതെന്ന് ഫിഷിംഗ് സെക്ടര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മര്‍സൂഖ് അല്‍ അസ്മി പറഞ്ഞു. പട്രോളിംഗിന് 24 കൂടുതല്‍ ടീമുകളെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനുവരിയില്‍ മാത്രമായി 45 നിയമലംഘനങ്ങള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്കെതിരെ 18 മുന്നറിയിപ്പും പിക്‌നിക്ക് ബോട്ടുകള്‍ക്ക് 13, നിയമലംഘനങ്ങള്‍ക്കെതിരെ 14 എന്നിങ്ങനെ മുന്നറിയിപ്പുകളാണ് പുറപ്പെടുവിച്ചിരിക്കുന്നത്.



Related News