കുവൈത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന, 658 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.

  • 29/01/2021



കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 658  പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ  മന്ത്രാലയം. ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 164108  ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അൽ സനദ് അറിയിച്ചു. 516  പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി, മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല  . 11338 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി.  6247  പേര് ചികിത്സയിലും, 49  തീവ്ര പരിചരണ വിഭാഗത്തിലുമാണ്.

Related News