മനുഷ്യക്കടത്ത്: ബംഗ്ലാദേശ് പാര്‍ലമെന്റ് അംഗത്തിന് നാല് വര്‍ഷം കഠിനതടവിന് വിധിച്ച് കുവൈറ്റ് കോടതി

  • 29/01/2021



കുവൈത്ത് സിറ്റി: മനുഷ്യക്കടത്ത് കേസില്‍ പ്രതിയായ ബംഗ്ലാദേശ് പാര്‍ലമെന്റ് അംഗം കാസി ഷാഹിദുല്‍ ഇസ്ലാം പാപ്പൂളിന് നാല് വര്‍ഷം തടവ്.
കുവൈത്ത് ക്രിമിനല്‍ കോടതിയുടേതാണ് വിധി. കുവൈറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് തൊഴിലാളികളില്‍ നിന്ന് 3,000 ദിനാര്‍ വരെ തട്ടിയെടുക്കുകയായിരുന്നു.തട്ടിപ്പിനിരയായവരില്‍ കൂടുതലും ബംഗ്ലാദേശില്‍ നിന്നുള്ളവരാണ്.

അതേസമയം,  മറ്റൊരു കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ മേജര്‍ ജനറല്‍ മസെന്‍ അല്‍ ജറയെ കോടതി ശിക്ഷിച്ചു. മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കേസുകളിലാണ് ശിക്ഷിച്ചത്.

Related News