കുവൈറ്റില്‍ പകല്‍ മിതമായ ചൂട്, രാത്രി തണുപ്പ്; കാലാവസ്ഥാ മാറ്റം ശനിയാഴ്ച്ച വരെ തുടരും

  • 29/01/2021



കുവൈത്ത് സിറ്റി: രാജ്യത്ത് പകല്‍ സമയങ്ങളില്‍ മിതമായ ചൂടും രാത്രിയില്‍ തണുപ്പും അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍.  പകല്‍ പരമാവധി താപനില 24 മുതല്‍ 26 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കും. ശനിയാഴ്ച്ച വരെ ഈ കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമെന്നും നിരീക്ഷകര്‍ അറിയിച്ചു.

പടിഞ്ഞാറ് നിന്ന് മുന്നേറുന്ന ഒരു വായു സമ്മര്‍ദം രാജ്യത്തിന്റെ കാലാവസ്ഥയെ കൂടി മാറ്റിമറിക്കുകയായിരുന്നു. ചില പ്രദേശങ്ങളില്‍ മഴ, മൂടല്‍മഞ്ഞ് ഉണ്ടാകാനും സാധ്യതയുണ്ട്. താഴ്ന്നതും ഇടത്തരവുമായ മേഘങ്ങള്‍ ക്രമേണ പെരുകുന്നത് മൂലം ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.

Related News