ഇന്ത്യയുടെ കോവിഡ് വാക്‌സിൻ 'അസ്ട്രാസെനക്ക' കുവൈറ്റ് ഇറക്കുമതി ചെയ്യുന്നു; ആദ്യ ബാച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ.

  • 29/01/2021


കുവൈറ്റ് സിറ്റി :  ഇന്ത്യയിലെ  സെറം ഫാക്ടറിയിൽ നിർമ്മിക്കുന്ന "ഓക്സ്ഫോർഡ്" ആന്റി കൊറോണ വൈറസ് വാക്സിൻ 'അസ്ട്രാസെനക്ക' അടിയന്തര ഉപയോഗത്തിന്  ലൈസൻസ് നൽകുമെന്ന് ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു.

 ജോയിന്റ് ടെക്നിക്കൽ കമ്മിറ്റിയും ഡിപ്പാർട്മെൻറ്  ഓഫ് രെജിസ്ട്രഷൻ ആൻഡ് കണ്ട്രോൾ ഓഫ് മെഡിസിനും ചേർന്നുള്ള സംയുക്തമായിട്ടുള്ള തീരുമാനത്തെത്തുടർന്നാണ്  ഇന്ത്യയിൽ നിന്നും വാക്‌സിൻ ഇറക്കുമതിക്ക് അനുമതി നൽകിയതെന്ന്  അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഫോർ ഡ്രഗ് ആൻഡ് ഫുഡ് കണ്ട്രോൾ ഡോ. അബ്ദുല്ല അൽ ബദർ വെള്ളിയാഴ്ച പത്രക്കുറിപ്പിൽ അറിയിച്ചു.

ഇന്ത്യയിൽനിന്നും  "ഓക്സ്ഫോർഡ്  അസ്ട്രാസെനക്ക'  വാക്സിൻ ലഭ്യമാക്കുന്നതിൽ മന്ത്രാലയം വിജയിച്ചതായും പ്രതിരോധ കുത്തിവയ്പ്പ് പ്രോഗ്രാം വൈകാതിരിക്കാൻ  ആദ്യ ബാച്ച് ദിവസങ്ങൾക്കുള്ളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും"  അൽ-ബദർ പറഞ്ഞു.

എല്ലാ ശാസ്ത്രീയ വിവരങ്ങളുടെയും റിപ്പോർട്ടുകളുടെയും സാങ്കേതിക സമിതിയുടെ വിപുലമായ അവലോകനത്തിന് ശേഷമാണ് ഈ തീരുമാനം , കാരണം സുരക്ഷ, ഫലപ്രാപ്തി, ഗുണനിലവാര വിവരങ്ങൾ എന്നിവയെക്കുറിച്ച് സമഗ്രമായ വിലയിരുത്തൽ നടത്തുകയും ക്ലിനിക്കൽ പഠനങ്ങളുടെ ഫലങ്ങൾ അവലോകനം ചെയ്യുകയും ചെയ്തു. വാക്സിൻ ഉപയോഗിച്ചതിനുശേഷം അതിന്റെ സുരക്ഷയും  മന്ത്രാലയം ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുമെന്നും അതോടൊപ്പം സുരക്ഷ, ഫലപ്രാപ്തി, ഗുണനിലവാരം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഡാറ്റയും തുടർന്നും നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശികമായും അന്തർദ്ദേശീയമായും വാക്സിൻ നൽകുകയും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുമെന്ന്  അൽ ബദർ വ്യക്തമാക്കി.  

Related News