കാറിനുള്ളിൽ മയക്കുമരുന്ന് ഉപയോഗം ; പെൺകുട്ടിയെയും അറബ് വംശജനെയും അറസ്റ്റ് ചെയ്തു.

  • 29/01/2021


കുവൈറ്റ് സിറ്റി : കാറിനുള്ളിൽ  മയക്കുമരുന്ന് ഉപയോഗം  പെൺകുട്ടിയെയും അറബ് വംശജനെയും അറസ്റ്റ് ചെയ്തു. ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റ് - സൽമിയ പോലീസ് സ്റ്റേഷൻ പ്രതിനിധീകരിച്ച് നടത്തിയ പരിശോധനയിൽ  അറബ്  പൗരനെയും ഒരു  പെൺകുട്ടിയെയും അസാധാരണമായ നിലയിൽ കാറിനുള്ളിൽ   കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും അധികാരികൾക്ക് കൈമാറുകയും ചെയ്തു. നിർത്തിയിട്ട കാറിനുള്ളിൽ അസാധാരണ നിലയിൽ ഉറങ്ങുന്ന യുവതിയെയും യുവാവിനെയും കണ്ടെത്തിയ വിവരം സൽമിയ പോലീസ് സ്റ്റേഷനിൽ ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്യോഷണത്തിലാണ് പെൺകുട്ടിയും യുവാവും അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്.   ഇക്കാര്യത്തിൽ നിയമനടപടി സ്വീകരിക്കുന്നതിനായി കേസ്  ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷന് റഫർ ചെയ്തു. 

Related News