ശ്രീലങ്കയില്‍നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളുടെ ആദ്യസംഘം കുവൈറ്റിലെത്തി

  • 30/01/2021


കുവൈത്ത് സിറ്റി: ശ്രീലങ്കയില്‍നിന്നുള്ള  ഗാര്‍ഹിക തൊഴിലാളികളുടെ ആദ്യസംഘം കുവൈറ്റിലെത്തി. ശ്രീലങ്കയില്‍ നിന്നും 197 പേര്‍ അടങ്ങിയ സംഘമാണ് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്നിറങ്ങിയത്. ഇവരെ കോവിഡ് പരിശോധനകൾക്ക് ശേഷം  ക്വാറന്റൈനിലാക്കി. അടുത്ത സംഘം ഫെബ്രുവരി എട്ടിന് എത്തും.

കോവിഡ് വ്യാപകമായതിനെ തുടര്‍ന്ന് ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് നിര്‍ത്തിവെക്കുകയായിരുന്നു. ഇതോടെ രാജ്യത്ത് ജോലിക്കാരുടെ ക്ഷാമം രൂക്ഷമായി. തുടര്‍ന്ന് വിസാ നടപടികള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഗാര്‍ഹികത്തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫിസ് യൂണിയന്‍ സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു. ഈ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയും  ഫിലിപ്പീന്‍സ്, ഇന്ത്യ, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ അഞ്ചു രാജ്യങ്ങളില്‍നിന്ന് തൊഴിലാളികളെ കൊണ്ടുവരാന്‍ അനുമതി നല്‍കുകയും ചെയ്തു.


Related News