പ്രവാചകനെ കാർട്ടൂണിലൂടെ അപമാനിച്ച സംഭവം; അധ്യാപകനെ കൊലപ്പെടുത്തിയത് 18 വയസ്സുകാരൻ

  • 18/10/2020

പാരീസ്;   പ്രവാചകന്‍ മുഹമ്മദ് നബിയെ കാർട്ടൂണിലൂടെ വിദ്യാർത്ഥികൾക്ക് കാണിച്ചുകൊടുത്തതിന് പിന്നാലെ  അധ്യാപകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഫ്രാന്‍സില്‍ വ്യാപക പ്രതിഷേധം. പാരീസിൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ അധ്യാപകന്റെ കൊലപാതകത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തി   ചരിത്രാധ്യാപകന്‍ സാമുവല്‍ പാറ്റിയെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്.  18 വയസ്സുകാരനായിരുന്ന ആക്രമിയാണ് അധ്യാപകനെ കൊലപ്പെടുത്തിയതെന്നാണ് വിവരം.  ക്ലാസ് കഴിഞ്ഞ് പുറത്തേക്ക് വന്ന അധ്യാപകനെ വിദ്യാര്‍ത്ഥികളൊട് ചോദിച്ചാണ് ആക്രമി കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.  

ചെച്‌നിയയുമായി ബന്ധമുള്ള, മോസ്‌കോയില്‍ ജനിച്ച ആക്രമി ചെറുപ്രായത്തിലാണ ഫ്രാന്‍സില്‍ എത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. അക്രമിയുടെ ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കൊല്ലപ്പെട്ട അധ്യാപകന്റെ ക്ലാസിലെ വിദ്യാര്‍ത്ഥിയുടെ അച്ഛനെ ഉള്‍പ്പെടെ അഞ്ച് പേരെ കൂടി സംഭവവുമായി ബന്ധപ്പെട്ട കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം ഭീകരതയ്‌ക്കെതിരെ ഫ്രാന്‍സ് നിലനില്‍പ്പിനായുള്ള യുദ്ധത്തിലാണെന്ന് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ പറഞ്ഞു.

Related News