യാത്ര നിരോധനം; നാടുകടത്തൽ കേന്ദ്രങ്ങൾ തിങ്ങി നിറയുന്നു.

  • 31/01/2021


കുവൈറ്റ് സിറ്റി : കുവൈത്തിൽ നിന്ന് പുറത്തേക്കുള്ള  വിമാനങ്ങൾ പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ നാടുകടത്തൽ കേന്ദ്രങ്ങളിൽ  അഭൂതപൂർവമായ തിരക്ക് അനുഭവപ്പെടുന്നുണ്ടെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.  അഞ്ചോളം ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിലെ 800 ഓളം  പൗരന്മാർ നാടുകടത്തലിനായി കാത്തിരിക്കുകയാണെന്നും ഇവർ കുവൈത്തിലെ നാടുകടത്തൽ കേന്ദ്രങ്ങളിലും പോലീസ് സ്റ്റേഷനലുകളിമായി കഴിയുകയാണെന്നുമാണ് റിപ്പോർട്ട്. 

തടവുകാരിൽ ഭൂരിഭാഗവും ശ്രീലങ്ക, വിയറ്റ്നാം, മഡഗാസ്കർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്നും വൃത്തങ്ങൾ സൂചിപ്പിക്കുന്നു. പലരും തടവിൽ ആയിട്ട് 9 മാസത്തിലധികമായി, ഇതിൽ ചിലർ  സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആണ് ജയിലുകളിൽ കഴിയുന്നത്.  34 രാജ്യങ്ങൾക്കുള്ള നേരിട്ടുള്ള യാത്രാ നിരോധനം, തിരിച്ചുള്ള  വിമാനങ്ങൾ പരിമിതപ്പെടുത്തിയതുമാണ് ഈ തിരക്കിനു കാരണമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തു.

Related News