ഇന്ത്യയുടെ 200,000 ഡോസ് 'അസ്ട്രസെനെക' കോവിഡ് വാക്‌സിൻ കുവൈത്തിലെത്തി.

  • 01/02/2021


കുവൈത്ത് സിറ്റി: ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമ്മിക്കുന്ന ഓക്സ്ഫോർഡിന്റെ  അസ്ട്ര സെനക്ക കോവിഡ് വാക്സിന്റെ  ആദ്യ ബാച്ച് കുവൈത്തിലെത്തി. ഇന്ത്യയുടെ  'വാക്സിൻ മൈത്രി' പദ്ധതിയുടെ ഭാഗമായാണ് കുവൈത്ത് ഉൾപ്പെടെയുള്ള ഉള്ള നിരവധി ലോകരാജ്യങ്ങൾക്ക് ഇന്ത്യൻ നിർമ്മിത വാക്സിൻ എത്തിച്ചു നൽകുന്നത്. ഇന്ന് പുലർച്ചെയോടെയാണ് രണ്ട് ലക്ഷം ഡോസ് അടങ്ങുന്ന ആദ്യ ബാച്ച് കുവൈത്തിൽ എത്തിയത്. വാക്സിൻ ആഗമനത്തെ കുവൈത്തിലെ ഇന്ത്യൻ എംബസി സ്വാഗതം ചെയ്തു.

രണ്ടാമത്തെ ബാച്ച് 800,000 ഡോസുകൾ  ഫെബ്രുവരി അവസാനത്തോടെ കുവൈത്തിലെത്തുമെന്നും മൊത്തം കയറ്റുമതി 400,000 പേർക്ക് വാക്സിനേഷൻ നൽകാൻ പര്യാപ്തമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. കൊറോണ വൈറസിൽനിന്ന്  ആളുകളെ സംരക്ഷിക്കുന്നതിനായി ആസ്ട്രാസെനെക്കയുടെ ലൈസൻസിന് കീഴിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമ്മിക്കുന്ന ഓക്സ്ഫോർഡ്-അസ്ട്രാസെനെക്ക വാക്സിൻ അടിയന്തര ഉപയോഗത്തിന് ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അംഗീകാരം നൽകിയിരുന്നു .

ലോകത്തിന്റെ ഫാർമസി’, വാക്‌സിനുകളുടെ ഏറ്റവും വലിയ നിർമ്മാതാവ് എന്നീ നിലകളിൽ ഇന്ത്യ ആഗോളതലത്തിൽ ശ്രദ്ധേയമാണ് , പല രാജ്യങ്ങൾക്കും   ഇന്ത്യൻ നിർമിത വാക്സിനുകൾ ഇന്ത്യ സംഭാവന ചെയ്യുന്നു , മിഷൻ ‘വാക്സിൻ മൈത്രി’ പ്രകാരം ഇന്ത്യ ലോകമെമ്പാടുമുള്ള പതിനഞ്ചിലധികം രാജ്യങ്ങളുമായി വാക്സിനുകൾ പങ്കിട്ടു, അതിൽ പലതും ജിസിസി മേഖലയിലെ രാജ്യങ്ങലാണ് . 90 ലധികം രാജ്യങ്ങൾ ഇന്ത്യയോട് വാക്‌സിൻ  അഭ്യർത്ഥിച്ചിട്ടുണ്ടെന്ന്  കുവൈത്തിലെ ഇന്ത്യൻ എംബസ്സി പത്രക്കുറിപ്പിൽ അറിയിച്ചു. 

Related News