മദ്യ നിര്‍മാണം നടത്തിയ നാല് വിദേശികള്‍ പിടിയില്‍

  • 01/02/2021

കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ മുത്ലയില്‍  മദ്യ നിര്‍മാണ കേന്ദ്രം നടത്തിവരികയായിരുന്ന നാല് വിദേശികളെ  സെക്യൂരിറ്റി  ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. നിരവധി ബാരലുകളില്‍ സൂക്ഷിച്ചിരുന്ന മദ്യവും നിര്‍മാണത്തിനും മറ്റും ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും പിടിച്ചെടുത്തു. നൂറുകണക്കിന് കുപ്പി മദ്യവും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ  ഒരാളെ പരിശോധിച്ചപ്പോഴാണ് സംഘത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്. 

സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘത്തോടൊപ്പെം കുവൈത്ത് മുനിസിപ്പാലിറ്റി അധികൃതരും ചേര്‍ന്നാണ് സ്ഥലത്ത് പരിശോധന നടത്തിയത്. നിരവധി ബാരലുകളില്‍ സൂക്ഷിച്ചിരുന്ന മദ്യവും നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളും ഉപകരണങ്ങളും ഇവിടെ നിന്ന് കണ്ടെടുക്കുകയായിരുന്നു. പിടിയിലായവരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

Related News