കുവൈത്തിൽ സ്വകാര്യമേഖലയിൽ ജോലി തേടി 16355 സ്വദേശികൾ

  • 01/02/2021


കുവൈറ്റ് സിറ്റി :  16355 കുവൈറ്റ് സ്വദേശികൾ സ്വകാര്യ മേഖലയിൽ ജോലി തേടുന്നതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.  ഇതിൽ 7 പേർ ഡോക്ടറേറ്റ് നേടിയവരും 236 പേർ ബിരുദാനന്ത ബിരുദധാരികളും 9140 പേർ ബിരുദധാരികളും 2818 പേർ ഡിപ്ലോമ കരസ്ഥമാക്കിയവരും  1154 പേർ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിവരും ആണ്. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയവർക്ക്‌ രണ്ടുവർഷം പ്രവർത്തി പരിചയവും സമാന യോഗ്യതയുള്ള 184 പേർക്ക് ഒരു വർഷം പ്രവർത്തിപരിചയവും ഉണ്ട്.

1545 പേർ ഇൻറർ മീഡിയറ്റ് യോഗ്യത നേടിയിട്ടുള്ളവരും 154 പേർ വിവിധ വിഭാഗങ്ങളിൽ ഒരു വർഷത്തെ കോഴ്സ് പൂർത്തിയാക്കിയവരും 134  പേർ 2 വർഷത്തെ കോഴ്സ് പൂർത്തിയാക്കിയവരും 189 പേർ മൂന്ന് വർഷവും അതിൽ കൂടുതലും 257 പേർ ഒരു വർഷത്തെ പ്രവർത്തി പരിചയം ഉള്ളവരുമാണ്. മാത്രമല്ല 69 ഓളം പേർ  വിവിധ തൊഴിൽ പരിശീലനങ്ങൾ പൂർത്തിയാക്കിയവരും ആണ് . ഇവകൂടാതെ 811 പേർ മറ്റ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത നേടിയവരും ആണ്

Related News