റിയൽ എസ്റ്റേറ്റ് തട്ടിപ്പ്: പ്രതിയായ സ്ത്രീയെ ഇന്റർപ്പോൾ കുവൈറ്റിന് കൈമാറി

  • 01/02/2021



കുവൈത്ത് സിറ്റി: റിയൽ എസ്റ്റേറ്റ് തട്ടിപ്പിൽ ശിക്ഷിക്കപ്പെട്ട സ്ത്രീയെ കുവൈറ്റിന് കൈമാറി ഇന്റർപോൾ. യൂറോപ്പിലായിരുന്ന ഇവർ കുറച്ച് ദിവസം മുൻപ് ഗൾഫിലേക്ക് എത്തിയിരുന്നു. തുടർന്ന് അവിടത്തെ സർക്കാരിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയും കുവൈറ്റിനെ ഏൽപ്പിക്കുകയും ആയിരുന്നു. ഏഴ് വർഷം കഠിനതടവിനും 70 മില്യൺ ദിർഹം പിഴയുമാണ് ഇവർക്ക് ശിക്ഷവിധിച്ചത് .

യൂറോപ്പിൽ വസ്തുക്കൾ വാങ്ങി നൽകാമെന്ന് പറഞ്ഞ് 50ലധികം പേരെ പറ്റിച്ച് പണം തട്ടുകയായിരുന്നു. തുടർന്ന് തട്ടിപ്പിനിരയായവർ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റിന് പരാതി നൽകി. ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ  ഇൻറർപോൾ കുവൈത്ത് സ്വദേശിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ കൂട്ട് പ്രതിക്കും സമാനമായ ശിക്ഷയാണ് വിധിച്ചത്.

Related News