കുവൈത്തിൽ 586 പേർക്കുകൂടി കോവിഡ് , 545 പേർക്ക് രോഗമുക്തി.

  • 01/02/2021

 

കുവൈറ്റ് സിറ്റി: കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 586 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട്ചെയ്തതായി ആരോഗ്യ  മന്ത്രാലയം. ഇതോടെ കുവൈത്തിൽകൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 165843 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ളഅൽ സനദ് അറിയിച്ചു. 545 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി.  മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 8681 പുതിയ കോവിഡ്ടെസ്റ്റുകൾ നടത്തി. 6408 പേർ  ചികിത്സയിലും, 54 പേർ  തീവ്ര പരിചരണ വിഭാഗത്തിലുമാണ്.

Related News