ഇന്ത്യൻ എംബസി 'ഇന്ത്യ ബിസിനസ് ബുള്ളറ്റിൻ' ആരംഭിച്ചു.

  • 01/02/2021



കുവൈറ്റ് സിറ്റി: ഇന്ത്യയിലെ ബിസിനസ് നിക്ഷേപം, വ്യാപാര മേഖലകള്‍ എന്നിവ ബന്ധപ്പെടുത്തി ഒരുക്കിയ  ‘ഇന്ത്യ ബിസിനസ് ബുള്ളറ്റിന്‍’ന്റെ ആദ്യ ലക്കം പുറത്തിറക്കി. കുവൈറ്റ്‌ ഇന്ത്യന്‍ എംബസി സ്ഥാനപതി സിബി ജോര്‍ജ് ആണ് ഒന്നാം ലക്കം അവതരിപ്പിച്ചത്. ഇതോടെ കുവൈറ്റിലെയും ഇന്ത്യയിലെയും ബിസിനസ് കമ്മ്യൂണിറ്റി ബന്ധം വളർത്തുന്നതിൽ ഒരു പടി കൂടി മുന്നേറിയിരിക്കുകയാണ് എംബസി.

ഇന്ത്യന്‍ ബിസിനസ് നെറ്റ്‌വര്‍ക്ക് (ഐബിഎന്‍) രൂപീകരിച്ചതിന്റെ തുടര്‍നടപടികളുടെ ഭാഗമാണ് ഇന്ത്യ ബിസിനസ് ബുള്ളറ്റിന്‍. വ്യാപാരം, ടൂറിസം, നിക്ഷേപം എന്നിവ സംബന്ധിച്ച ഫീച്ചർ വാർത്തകളും ഇതിൽ ലഭ്യമാണ്. എംബസി നേതൃത്വം വഹിക്കുന്ന പരിപാടുകളുടെ വിവരങ്ങളും ബുള്ളറ്റിനിൽ ലഭ്യമാണ്.


https://indembkwt.gov.in/india-bulletin.php എന്ന ലിങ്കില്‍ ബുള്ളറ്റിന്‍ ലഭിക്കും. കൂടുതൽ അപ്ഡേറ്റുകൾക്കായി @IndianIbn എന്ന ട്വിറ്റർ പേജ് ഫോളോ ചെയ്യുക. ബുള്ളറ്റിനുമായി ബന്ധപ്പെട്ട നിർദേശങ്ങളും അഭിപ്രായങ്ങളും com1.kuwait@mea.gov.in എന്ന ഇ-മെയിലിലൂടെ അറിയിക്കാം.

Related News