കുവൈത്തിലേക്ക് മൂന്ന് മേഖലകളിലെ തൊഴിലാളികൾക്കായി റിക്രൂട്മെൻറ് ആരംഭിക്കും.

  • 01/02/2021


കുവൈറ്റ് സിറ്റി : നിർദ്ദിഷ്ട മൂന്ന് മേഖലകളിലെ തൊഴിലാളികൾക്കായി വിദേശത്തുനിന്ന് കുവൈത്തിലേക്ക് റിക്രൂട്മെൻറ് 
ആരംഭിക്കുമെന്ന്  പബ്ലിക് അതോറിറ്റി ഫോർ മാൻ ‌പവർ (PAM ) പാമിനെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

സർക്കാർ കരാറുകളുമായി ബന്ധപ്പെട്ടുള്ള തൊഴിൽ,  മെഡിക്കൽ മേഖല, വിദ്യാഭ്യാസ മേഖല എന്നിവയാണ് നിർദ്ദിഷ്ട മൂന്ന് മേഖലകൾ. ഈ  മേഖലകളിലെ തൊഴിലാളികളെ വിദേശത്തുനിന്നും റിക്രൂട് ചെയ്യാൻ  അനുവദിക്കും, കൂടാതെ  തൊഴിൽ കമ്പോള ആവശ്യങ്ങൾക്ക് പ്രത്യേക സമിതി ആവശ്യപ്പെടുന്നതിന് പുറമെ വിദേശത്ത് നിന്ന് തൊഴിലാളികളെ നിയമിക്കാനും ഈ മൂന്ന് മേഖലകളെ അനുവദിക്കും.

Related News