വീട്ടുജോലിക്കാർ ഒളിച്ചോടിയാൽ തൊഴിലുടമകൾക്ക് നഷ്ടപരിഹാരം; പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവർ.

  • 01/02/2021


കുവൈറ്റ് സിറ്റി : വീട്ടുജോലിക്കാർ ഒളിച്ചോടിയാൽ തൊഴിലുടമകൾക്ക് നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ടെന്ന്  പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവർ (PAM ). ജോലിക്കാരെ നിയമിച്ചതിനുശേഷം  ആദ്യ ആറുമാസത്തിനുള്ളിൽ തൊഴിലാളി ജോലിയിൽ നിന്ന് ഒഴിഞ്ഞുപോയ സാഹചര്യത്തിൽ  തൊഴിലുടമകൾക്ക് നഷ്ടപരിഹാരം ലഭിക്കും . വീട്ടുജോലിക്കാരുടെ  ടിക്കറ്റ് പണം ഉൾപ്പെടെയുള്ള റിക്രൂട്ട്‌മെന്റ് ചെലവ് തൊഴിലുടമയ്ക്ക് നഷ്ടപരിഹാരമായി  നൽകാൻ റിക്രൂട്ട്‌മെന്റ് ബ്യൂറോകൾ ബാധ്യസ്ഥരാണ്. 

തൊഴിലുടമ  ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട സേവന കേന്ദ്രങ്ങളിൽ ഒളിച്ചോടിയ കേസ് ഫയൽ ചെയ്യണമെന്നും, തൊഴിലാളി  അറസ്റ്റ് ചെയ്യപ്പെടുകയോ കരാർ വ്യവസ്ഥകൾ പൂർത്തിയാക്കുന്നതിൽ പരാജയപ്പെടുകയോ ചെയ്‌താൽ  റിട്ടേൺ ടിക്കറ്റ് നൽകാനുള്ള ഉത്തരവാദിത്തം തൊഴിലുടമക്കുണ്ടാകില്ലെന്ന് PAM വ്യക്തമാക്കുന്നു. 

Related News