ജനുവരിമാസത്തിൽ കുവൈറ്റ് വിട്ടത് 2790 പ്രവാസികൾ.

  • 02/02/2021


കുവൈറ്റ് സിറ്റി : കുവൈറ്റിൽ ജനുവരിമാസത്തിൽ  6310 വിദേശികൾക്ക് വർക്ക് പെർമിറ്റ് നഷ്ടപ്പെട്ടു,  ജനുവരി 12 മുതൽ ജനുവരി 31 വരെയുള്ള കാലയളവിൽ  6,310 വർക്ക് പെർമിറ്റുകൾ അസാധുവായെന്ന്  പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പുറത്തിറക്കിയ ഔദ്യോഗിക കണക്കുകൾ വെളിപ്പെടുത്തി. കുവൈറ്റ് വിട്ടുപോയതിനാൽ  2790 വർക്ക് പെർമിറ്റുകൾ റദ്ദാക്കി, 413 തൊഴിലാളികൾ  മരണപ്പെടുകയും,  151 പേരുടെ വർക്ക് പെർമിറ്റ്  കുടുംബ വിസയിലേക്ക് മാറ്റി, 2,956 പേർ രാജ്യത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്നതിനാൽ റെസിഡൻസി കാലഹരണപ്പെട്ടതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വെളിപ്പെടുത്തി.  

Related News