വിദ്യാഭ്യാസ മന്ത്രാലയം 417 വിദേശികളെ പിരിച്ചുവിടുന്നു.

  • 02/02/2021

കുവൈറ്റ് സിറ്റി :  കുവൈത്തിൽ സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി  സിവിൽ സർവീസ് ബ്യൂറോയുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ  417 പ്രവാസി ജോലിക്കാരെ വിദ്യാഭ്യാസ മന്ത്രാലയം പിരിച്ചുവിടാനൊരുങ്ങുന്നതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. കോൺട്രാക്ട് റദ്ദ് ചെയ്യുന്നവരുടെ വിവരങ്ങളടങ്ങിയ പട്ടിക തയ്യാറാക്കി കഴിഞ്ഞതായും  സർക്കാർ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചന നൽകിയതായാണ് റിപ്പോർട്ടുകളിൽ പറയുന്നത്.  രണ്ടുവർഷത്തിനകം കുവൈത്തിലെ വിദ്യാഭ്യാസ മന്ത്രാലയത്തിൽ 97% സ്വദേശി വൽക്കരണം നടപ്പാക്കുമെന്ന് നേരെത്തെ റിപ്പോർട്ട് ചെയ്തിരുന്നു.  

 വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞമാസം പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച്, രാജ്യത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന 54% അധ്യാപകരെയും ജോലിയിൽ നിന്ന് പിരിച്ചു വിടും. യാത്രാ നിരോധനം മൂലം 694 ജീവനക്കാരാണ് ആണ് കോവിഡ വ്യാപനത്തിന് തുടക്കം മുതൽ പുറത്തു പോയത്. കഴിഞ്ഞ ഓഗസ്റ്റ് മുതൽ മുതൽ ഇവരുടെ ആരുടെ താമസ രേഖകൾ പുതുക്കുന്നത് കുവൈത്ത് അധികൃതർ നിർത്തലാക്കിയിരുന്നു

Related News