രണ്ട് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങൾ കൂടി ആരംഭിക്കുവാന്‍ ഒരുങ്ങി കുവൈത്ത്

  • 02/02/2021


കുവൈത്ത് സിറ്റി : കോവിഡ് വാക്സിന്‍ ആവശ്യത്തിന് ലഭ്യമായതോടെ രാജ്യത്ത് രണ്ട് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങൾ കൂടി ആരംഭിക്കുവാന്‍ അധികൃതര്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസമാണ് ഇന്ത്യയിൽ നിന്ന് 200,000 ഡോസ് ഓക്സ്ഫോർഡ്-അസ്ട്രാസെനിക്ക വാക്സിൻ കുവൈത്തിലെത്തിയത്. ഓക്സ്ഫോർഡ്-അസ്ട്രാസെനിക്ക രാജ്യത്ത് എത്തിയതോടെ  ഒരു ലക്ഷം ജനങ്ങൾക്ക് വാക്സിനേഷൻ നൽകാൻ സാധിക്കും.   നിലവിൽ കുത്തിവയ്പ്പ് നടത്താനുള്ള ഏക സ്ഥലമായ മിശ്രെഫ് എക്സിബിഷൻ ഗ്രൗണ്ടിലെ  സമ്മർദ്ദം ഒഴിവാക്കുന്നതിനാണ്  പുതിയ തീരുമാനം.  വാക്സിനേഷന്റെ വേഗത ത്വരിതപ്പെടുത്തന്നതിന്‍റെ ഭാഗമായി നേരത്തെ വാക്സിനേഷന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് കുത്തിവയ്പ്പ് സെന്‍ററിലേക്ക് എത്തുവാനുള്ള സന്ദേശങ്ങൾ അയച്ച് തുടങ്ങിയതായി ആരോഗ്യ വൃത്തങ്ങള്‍ അറിയിച്ചു. 

ഫൈ​സ​ർ ക​മ്പ​നി സാങ്കേതിക  കാ​ര​ണ​ങ്ങ​ളാ​ൽ ഉ​ൽ​പാ​ദ​നം നി​ർ​ത്തി​യ​ത്​ കു​വൈ​ത്തി​​ലെ കു​ത്തി​വെ​പ്പ്​ ദൗ​ത്യം മ​ന്ദ​ഗ​തി​യി​ലാ​ക്കി​യത്. ഓക്​​സ്​​​ഫ​ഡ്​ വാ​ക്​​സിന്‍റെ കു​വൈ​ത്തി​ലേ​ക്കു​ള്ള ആ​ദ്യ ഷി​പ്​​​മെൻറാ​ണ്​ എ​ത്തി​യ​ത്. ഏ​പ്രി​ലോ​ടു​കൂ​ടി 30 ല​ക്ഷം ഡോ​സ്​ ഓക്​​സ്​​ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ കു​വൈ​ത്തി​ൽ എ​ത്തി​ക്ക​ഴി​യു​മെ​ന്നാ​ണ് റിപ്പോര്‍ട്ടുകള്‍ 

Related News