ജനുവരിമാസത്തിൽ കുവൈത്തിൽ കോവിഡ് രോഗികളുടെ വർദ്ധനവ് ഇരട്ടിയോളം.

  • 02/02/2021


കുവൈറ്റ് സിറ്റി : ഡിസംബർ മാസത്തിലെ പുതിയ കോവിഡ് രോഗികളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ ജനുവരി മാസത്തിൽ കൊറോണ വൈറസ് കേസുകളുടെ എണ്ണം ഇരട്ടിയായാതായി റിപ്പോർട്ട്.  ആരോഗ്യ നിർദ്ദേശങ്ങൾ പാലിക്കണമെന്നും സാമൂഹിക ഒത്തുചേരലുകൾ ഒഴിവാക്കണമെന്നും ആരോഗ്യ അധികൃതർ പൗരന്മാരോടും താമസക്കാരോടും നിരന്തരം അഭ്യർത്ഥിക്കുന്നുണ്ടെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

 2020 ഡിസംബറിൽ 7,592 പുതിയ അണുബാധകളും 53 മരണങ്ങളും റിപ്പോർട്ട് ചെയ്തപ്പോൾ, ജനുവരിയിൽ 14,388 കോവിഡ് കേസുകളും  23 മരണങ്ങളും രേഖപ്പെടുത്തി. ആരോഗ്യ വൃത്തങ്ങൾ പറയുന്നതനുസരിച്ച്  കഴിഞ്ഞ മാസം  12 കോവിഡ് രോഗികളെ  പൊതു ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിൽ  ചികിത്സിച്ചപ്പോൾ, ജനുവരിയിൽ  ഐസിയുവിലെ കൊറോണ വൈറസ് രോഗികളുടെ എണ്ണം 58 ൽ എത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 

Related News