വ്യാജ പിസിആർ സർ‌ട്ടിഫിക്കറ്റുമായി എത്തുന്ന യാത്രക്കാരെ തിരിച്ചയക്കും, എയർലൈൻസിനു 500 ദിനാർ പിഴ.

  • 03/02/2021


കുവൈത്ത്‌ സിറ്റി : കുവൈത്തിലേക്ക്  വ്യാജ പിസിആർ സർ‌ട്ടിഫിക്കറ്റുമായി പ്രവേശിക്കുന്ന യാത്രക്കാരെ അതേ വിമാനത്തിൽ കയറ്റി അയക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ഛ്  പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. കൂടാതെ ഇത്തരക്കാർ യാത്ര ചെയ്ത വിമാന കമ്പനിക്ക്‌ 500 ദിനാർ വീതം പിഴ ചുമത്തുകയും ചെയ്യും. വ്യാജ പി.സി.ആർ സർട്ടിഫിക്കറ്റുമായി കുവൈത്തിലേക്ക് നിരവധിപേർ വരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ, ഇതിനെത്തുടർന്നാണ് പുതിയ തീരുമാനം. കോവിഡ് രോഗികളുടെ വർദ്ധനവിനെത്തുടർന്നാണ് ആരോഗ്യ നിർദ്ദേശങ്ങൾ കർശനമാക്കുന്നത്. 
 
 വ്യാജ  പിസിആർ സർ‌ട്ടിഫിക്കറ്റുകൾ തടയാനായി കുവൈറ്റ് പുറത്തിറക്കിയ ഏകീകൃത ഹെൽത്ത് ഫ്ലാറ്റ്ഫോം "മുന" കഴിഞ്ഞ ദിവസം കുവൈറ്റ് പുറത്തിറക്കിയിരുന്നു. മന്ത്രലയത്തിന്റെ അനുമതിക്ക് ശേഷം  ഈ സംവിധാനം വഴി റെജിസ്റ്റർ ചെയ്തവർക്കുമാത്രമേ കുവൈത്തിലേക്ക് പ്രവേശിക്കാനാകു. കോവിഡ് പ്രതിരോധത്തിൻറെ ഫലമായി ആരംഭിക്കുന്ന ഹെൽത്ത് പ്ലാറ്റ്ഫോം അംഗീകൃത ലബോറട്ടറികളുടെ വിപുലമായ ശൃംഖലയുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇത് പിസിആർ പരിശോധനാ സർട്ടിഫിക്കറ്റുകളുടെ വിശ്വാസ്യത ഉറപ്പു നൽകുന്നു. ഇതിലൂടെ രാജ്യത്തെ ആരോഗ്യവിദഗ്ധർക്ക്  പിസിആർ പരിശോധനയുടെ എല്ലാ വിശദാംശങ്ങളും പരിശോധിക്കാൻ കഴിയും.  കുവൈത്തിലെത്തിയ യാത്രക്കാരുടെ പേരു വിവരങ്ങളും പരിശോധനയുടെ മറ്റു വിശദാംശങ്ങളും ലബോറട്ടറിയുടെ പേരും അറിയാൻ സാധിക്കും. കുവൈത്തിലേക്ക് വരുന്ന എല്ലാ യാത്രക്കാരെയും മുനാ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ ധനമന്ത്രാലയവുമായി ഏകോപിപ്പിച്ച് മന്ത്രാലയം ആരോഗ്യ മന്ത്രാലയത്തെ ചുമതലപ്പെടുത്തി.


Related News