ആദ്യ ഉപഗ്രഹ വിക്ഷേപണത്തിന് തയ്യാറായി കുവൈറ്റ്.

  • 03/02/2021

കുവൈറ്റ് സിറ്റി : ആദ്യ ഉപഗ്രഹ വിക്ഷേപണത്തിന് തയ്യാറായി കുവൈറ്റ് . കുവൈറ്റ് 1 - u cube sat QMR - KWT ഉപഗ്രഹത്തിന്റെ പ്രവർത്തനപരീക്ഷണം വിജയകരമായിരുന്നുവെന്ന്  ദുബൈയിൽ സ്ഥിതി ചെയുന്ന  ഓർബിറ്റൽ സ്പേസ് അറിയിച്ചുവെന്നു സാറ്റലൈറ്റ് പ്രോമോ.കോം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 

ബഹിരാകാശ രംഗത്ത് ചുവടു ഉറപ്പിക്കാനുള്ള കുവൈറ്റിന്റെ  പ്രവർത്തനങ്ങൾക്കു ആക്കം കൂട്ടുന്നതാണ് ഉപഗ്രഹത്തിന്റെ  പ്രവർത്തനവിജയമെന്ന് എഡ്യൂക്കേഷണൽ പ്രോഗ്രാം  ഡയറക്ടർ നദ അൽഷമ്മരി  പറഞ്ഞു . അറബ് യുവാക്കൾക്ക് സാങ്കേതിക രംഗത്തും ബഹിരാകാശ രംഗത്തും കൂടുതൽ അവസരങ്ങൾ  ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Related News