വിമാനത്താവളം അടക്കില്ല; വാണിജ്യ മാളുകളും റെസ്റ്റോറന്റുകളും രാത്രി 8 മുതൽ രാവിലെ 5 വരെ അടക്കും.

  • 03/02/2021


കുവൈറ്റ് സിറ്റി : കുവൈത്തിൽ  കോവിഡ് വ്യാപനത്തെത്തുടർന്ന് പ്രധാനമന്ത്രി ഷെയ്ഖ് സബ അൽ ഖാലിദിന്റെ നേതൃത്വത്തിൽ നടന്ന അസാധാരണമായ  മന്ത്രിസഭ യോഗത്തിൽ രാജ്യത്തെ  സ്ഥിതിഗതികൾ വിലയിരുത്തി.

വിമാനത്താവളം അടക്കുകയോ, കർഫ്യു ഏർപ്പെടുത്തുകയോ ചെയ്യില്ല, കുവൈത്തിലേക്ക് വരുന്ന യാത്രക്കാർക്ക് ഒരാഴ്ചത്തേക്ക് മാത്രം ക്വാറന്റൈൻ ഏർപ്പെടുത്തും . രാജ്യത്തെ പൗരന്മാരോട് അനാവശ്യമായി കുവൈത്തിന് പുറത്തേക്ക് യാത്ര ചെയ്യരുതെന്നും നിർദ്ദേശിച്ചു. രാജ്യത്തെ പൗരന്മാരും താമസക്കാരും മന്ത്രാലയങ്ങൾ പുറത്തിറക്കിയ ആരോഗ്യ നിർദ്ദേശങ്ങൾ പാലിക്കണമെന്നും വാക്‌സിൻ എടുക്കാൻ എല്ലാവരും തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

അടുത്ത ആഴ്ച മുതൽ  മുതൽ ക്ലബ്ബുകളും സലൂണുകളും പൂർണ്ണമായും അടച്ചിരിക്കുമെന്നും വാണിജ്യ മാളുകളും റെസ്റ്റോറന്റുകളും രാത്രി 8 മുതൽ രാവിലെ 5 വരെ അടച്ചിരിക്കണമെന്നും,എന്നാൽ  ഡെലിവറി സർവീസുകൾക്ക് ഇത് ബാധകമല്ലെന്നും യോഗത്തിൽ തീരുമാനിച്ചു .

Related News