BREAKING NEWS വിദേശികൾക്ക് കുവൈത്തിലേക്ക് യാത്രാവിലക്ക്.

  • 03/02/2021


കുവൈറ്റ് സിറ്റി : കുവൈത്തിൽ കോവിഡ്  വ്യാപനം രൂക്ഷമായതിനെത്തുടർന്നു ഇന്ന് ചേർന്ന അടിയതിര മന്ത്രിസഭാ യോഗത്തിൽ രാജ്യത്തേക്ക് വിദേശികൾക്ക് പ്രവേശന നിരോധനം ഏർപ്പെടുത്തി, പുതിയ തീരുമാനമനുസരിച്ചു ഫെബ്രുവരി  7 മുതൽ രണ്ടാഴ്ചത്തേക്കാണ് യാത്ര നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത് . ഗാർഹിക തൊഴിലാളികൾക്കും  സ്വദേശികൾക്കും പുതിയ നിർദ്ദേശം ബാധകമല്ലെന്ന് പ്രാദേശിക പത്രങ്ങൾ സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചു റിപ്പോർട്ട് ചെയ്തു.  

മന്ത്രിസഭാ തീരുമാനങ്ങൾ : 

ഫെബ്രുവരി  7 മുതൽ  രണ്ടാഴ്ചത്തേക്ക് രാജ്യത്തേക്ക് വിദേശികൾക്ക് താൽക്കാലികമായി  പ്രവേശനം നിരോധിച്ചു. ഗാർഹിക തൊഴിലാളികൾക്കും  സ്വദേശികൾക്കും പുതിയ നിർദ്ദേശം ബാധകമല്ല.

ഫെബ്രുവരി 21 മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രക്കാർക്കും ഇൻസ്റ്റിട്യൂഷനൽ   ക്വാറന്റൈൻ നിർബന്ധമാക്കി. 

ഹാളുകളും ടെന്റുകളും  വാടകക്ക് നൽകുന്നത് നിരോധിച്ചു.

ആഘോഷങ്ങൾ   ഉൾപ്പെടെയുള്ള ഒത്തുചേരലുകൾ   അനുവദിക്കില്ല. 

ദേശീയ അവധിദിനാഘോഷങ്ങൾ ഉൾപ്പെടെ എല്ലാ ആഘോഷങ്ങളും ഉപേക്ഷിച്ചു.

വാണിജ്യ മാളുകളും റെസ്റ്റോറന്റുകളും രാത്രി 8 മുതൽ രാവിലെ 5 വരെ അടക്കും,  ഡെലിവറി സർവീസുകൾക്ക് ഇത് ബാധകമല്ല. 

ഫെബ്രുവരി  7  മുതൽ  മുതൽ ക്ലബ്ബുകളും സലൂണുകളും സ്പാകളും പൂർണ്ണമായും അടയ്ക്കും. 

വിമാനത്താവളം അടക്കുകയോ, കർഫ്യു ഏർപ്പെടുത്തുകയോ ചെയ്യില്ല.

രാജ്യത്തെ പൗരന്മാരോട് അനാവശ്യമായി കുവൈത്തിന് പുറത്തേക്ക് യാത്ര ചെയ്യരുതെന്നും നിർദ്ദേശിച്ചു.

രാജ്യത്തെ പൊതുജനങ്ങൾ  ആരോഗ്യമന്ത്രാലയം  പുറത്തിറക്കിയ  കോവിഡ് ആരോഗ്യ  സുരക്ഷാ മാനദണ്ഡങ്ങൾ    കർശനമായി  പാലിക്കണമെന്ന്  കുവൈറ്റ് സർക്കാർ  അഭ്യർത്ഥിച്ചു. 

Related News