ഗാർഹിക തൊഴിലാളി നിയമനങ്ങൾക്കായി ഫിലിപ്പൈൻസ് മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ കുവൈറ്റ് തള്ളി.

  • 04/02/2021


കുവൈറ്റ് സിറ്റി :  ഫിലിപ്പൈൻസ് ഗാർഹിക തൊഴിലാളിയും  തൊഴിലുടമയും തമ്മിൽ തർക്കങ്ങളുണ്ടാവുകയാണെങ്കിൽ തൊഴിലാളിക്ക് നഷ്ടപരിഹാരമായി 10000 ഡോളർ റിക്രൂട്ടിങ്ങ് ഏജൻസി നൽകണമെന്ന ആവശ്യം കുവൈറ്റ് ഫെഡറേഷൻ ഓഫ് ഡൊമസ്റ്റിക് ലേബർ റിക്രൂട്ട്മെന്റ് ഏജൻസി നിരസിച്ചു.

കുവൈത്തിലെയും ഫിലിപ്പൈൻസിലെയും റിക്രൂട്ടിങ് ഏജൻസികൾ വിർച്യുൽ ആയി സംഘടിപ്പിച്ച യോഗത്തിലാണ് നിർദ്ദേശങ്ങൾ കുവൈറ്റ് തള്ളിയതായി കുവൈറ്റ് ഫെഡറഷൻ പ്രസിഡന്റ്  ഖാലിദ് അൽ ദക് നാൻ  അറിയിച്ചു. ഫിലിപ്പൈൻസില്നിന്നുള്ള തൊഴിലാളികളെ റിക്രൂട്മെന്റ് നിർത്തിവയ്‌ക്കേണ്ടി വന്നാലും അവർ ഉന്നയിച്ച നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ സാധ്യമല്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി.

അതെസമയം  കുവൈറ്റിൽ റമദാൻ മാസത്തോടനുബന്ധിച്ചു തൊഴിലാളികളുടെ  ദൗർലഭ്യം  ഉണ്ടാകുമെന്നു  കുവൈറ്റ് തദ്ദേശീയ ലേബർ ഓഫീസ്‌ മുന്നറിയിപ്പ് നൽകി.1 ,60 ,000  മുതൽ 1 ,80 ,000 വരെ തൊഴിലാളികളുടെ കുറവുണ്ടകുമെന്നു  ഓഫീസ് അറിയിച്ചു. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് വിമാനത്താവളങ്ങൾ അടച്ചതിനെ തുടർന്നാണ് ഗാർഹിക തൊഴിലാളികളുടെ  ദൗർലഭ്യം  ഉണ്ടാകാൻ കാരണം . തൊഴിലകളുടെ ദൗർലഭ്യം കാരണം കുവൈറ്റിലെ കാർഷിക മേഖല കനത്ത വെല്ലുവിളിയാണ് നേരിടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. 

Related News