കുവൈത്തിൽ വയോധികർക്കും വൈകല്യമുള്ളവർക്കുമായി വാക്‌സിനേഷൻ കാമ്പയിൻ ആരംഭിച്ചു.

  • 04/02/2021

കുവൈറ്റ് സിറ്റി : വൈകല്യമുള്ളവർക്കും വയോധികർക്കും  വേണ്ടിയുള്ള പരിചരണ കേന്ദ്രങ്ങളിൽ ആരോഗ്യ മന്ത്രാലയം വാക്സിനേഷൻ ക്യാമ്പയിൻ ആരംഭിച്ചു.  ‌വയോധികരുടെയും വൈകല്യമുള്ളവരുടെയും പരിചരണത്തിനായുള്ള നാഷണൽ ദേശീയ കർമപദ്ധതിയുടെ അടിസ്ഥാനത്തിൽ  പബ്ലിക് അതോറിറ്റി ഫോർ ഡിസേബിൾഡ് അഫയേഴ്സുമായി ബന്ധപ്പെട്ട വൈകല്യ പരിചരണ കേന്ദ്രങ്ങളിലും കാര്യ മന്ത്രാലയത്തിലെ വയോധിക  പരിചരണ കേന്ദ്രളിലും കോവിഡ് -19 വാക്സിനേഷൻ കാമ്പയിൻ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചു. 

അണുബാധയ്ക്ക് ഏറ്റവും സാധ്യതയുള്ള ഇത്തരം കേന്ദ്രങ്ങളിലുള്ളവരെ  സംരക്ഷിക്കുന്നതിനായി പൊതുജനാരോഗ്യകാര്യ ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. ബുത്തൈന അൽ മുദഫിന്റെ സാന്നിധ്യത്തിൽ വാക്സിനേഷൻ പ്രചാരണം ഇന്ന് ആരംഭിച്ചതായി അൽ സനദ് സൂചിപ്പിച്ചു.

Related News