കോവിഡ് വ്യാപനം: കുവൈത്തിൽ ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ അവധി മരവിപ്പിക്കുന്നു.

  • 04/02/2021


കുവൈറ്റ് സിറ്റി : രാജ്യത്ത് ഉടലെടുത്ത കോവിഡ് അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാര്‍ക്ക്  മൂന്ന് മാസത്തേക്ക് അവധി നല്‍കില്ലെന്ന് അധികൃതര്‍ അറിയിച്ചു.  ഫെബ്രുവരി 7 മുതൽ പുതിയ തീരുമാനം നിലവിൽ വരിക. കോവിഡ്​ കേസുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ്​ നിയ​ന്ത്രണം ഏർപ്പെടുത്തിയത്​. ആഗോള തലത്തില്‍ കൊറോണ വൈറസ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്നു കുവൈറ്റ് സർക്കാർ ശക്തമായ നടപടികളാണ് കൈക്കൊള്ളുന്നത്. രാത്രി എട്ടുമുതൽ പുലർച്ചെ അഞ്ചുവരെ എല്ലാ വ്യാപാര സ്ഥാപനങ്ങള്‍ അടക്കുവാനും ഒത്തുചേരലുകള്‍ക്കും ആഘോഷങ്ങൾക്കും കര്‍ശന നിയന്ത്രണങ്ങള്‍  ഏർപ്പെടുത്തുകയും ചെയ്തിരുന്നു. കോവിഡിനെ നേരിടാനായി ആരോഗ്യമന്ത്രാലയം വാക്‌സിനേഷൻ ക്യാമ്പയിൻ ഊര്ജിതമാക്കാനും, പുതിയ വാക്‌സിനേഷൻ കേന്ദ്രങ്ങൾ തുടങ്ങാനും പദ്ധതിയുണ്ട്, അതിന്റെ ഭാഗമായാണ് ആരോഗ്യ രംഗത്തെ ജീവനക്കാരുടെ അവധി മൂന്നുമാസത്തേക്ക് മരവിപ്പിക്കുന്നതെന്ന് റിപ്പോർട്ടുകൾ.

Related News