ഭക്ഷണ പായ്ക്കറ്റിന് മുകളിൽ കൊവിഡ് വൈറസ് സാന്നിധ്യം

  • 19/10/2020

 ചൈനയിൽ ഇറക്കുമതി ചെയ്ത ഭക്ഷണ പായ്ക്കറ്റിന് മുകളിൽ 
കൊവിഡ് വൈറസ് സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട്. ക്വിങ്ഡോയിലെ ഒരു വ്യാപാര സ്ഥാപനത്തിൽ ഇറക്കുമതി ചെയ്ത  മത്സ്യപായ്ക്കറ്റിന് മുകളിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതെന്ന് ചൈനീസ് ആരോഗ്യവകുപ്പ് വ്യക്തമാക്കി.  നഗരത്തിലുണ്ടായ അണുബാധയുടെ ഉറവിടം കണ്ടെത്തുന്നതിനായി നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ.  വൈറസിന്റെ സാന്നിധ്യമുള്ള പായ്ക്കറ്റുമായി സമ്പർക്കത്തിൽ വരുന്നത് രോഗവ്യാപനത്തിലേക്ക് നയിക്കുമെന്ന് സിഡിസി അറിയിച്ചു. 

ലോകത്ത് ഇത് ആദ്യമായാണ് തണുത്ത ഭക്ഷണത്തിന്റെ പായ്ക്കറ്റിന് മുകളിൽ സജീവമായ കൊവിഡ് വൈറസിനെ കണ്ടെത്തുന്നതെന്ന് ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ(സിഡിസി) പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, ക്വിങ്ഡോയിൽ പുതിയ കൊവിഡ് ക്ലസ്റ്റർ രൂപപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം 11 ദശലക്ഷം ആളുകളിൽ പരിശോധന നടത്തിയിരുന്നു. 

Related News