കൈ വിടുമോ..? തെരഞ്ഞെടുപ്പിൽ ജോ ബൈഡന്റെ ലീഡ് കുറയുന്നതായി റിപ്പോര്‍ട്ട്

  • 20/10/2020


നവംബർ മൂന്നിന് നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്റെ ലീഡ് കുറയുന്നുവെന്ന് റിപ്പോർട്ട്. വിധി നിര്‍ണ്ണയിക്കാവുന്ന 14 സംസ്ഥാനങ്ങളില്‍ ബൈഡന് ലീഡ് നേരിയതാണെന്നതാണ് ഡെമൊക്രാറ്റുകളെ അസ്വസ്ഥപ്പെടുത്തുന്നത്. കരോലൈന, മിന്നോസെറ്റ, അരിസോണ, ഫ്ലോറിഡ, പെന്‍സല്‍വാലിയ, വിസ്‌കോസിന്‍ എന്നീ സംസ്ഥാനങ്ങളിൽ റിപ്പബ്ലിക്കൻ പാർട്ടിക്കാണ് മുൻതൂക്കം.   ക്രമസമാധാന പാലനത്തില്‍ ഊന്നിയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രചാരണം. ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ വംശീയ വിവേചനത്തിനെതിരെ നടത്തിയ പോരാട്ടങ്ങള്‍ ക്രമസമാധാന നിലതകരാറിലാക്കിയെന്നും ഇതിന് ആഹ്വാനം ചെയ്തത് ജോ ബൈഡനാണെന്നുമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ആരോപണം

അതേസമയം, കൊവിഡ് 19ആണ് ഡെമോക്രാറ്റുകളുടെ മുഖ്യ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയം. ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോ​ഗബാധിതരുളള രാജ്യമായി അമേരിക്ക മാറിയതും, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ട്രംപ് ഭരണകൂടത്തിന് കൃത്യമായി നടപടി സ്വീകരിക്കാൻ കഴിയാത്തതുമാണ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് മുഖ്യ വിഷയമാക്കുന്നത്.  അമേരിക്കയില്‍ ഫലപ്രദമായ ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ ബൈഡന്‍ ജയിക്കേണ്ടതുണ്ടെന്ന് അദ്ദേഹത്തിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സലോനി മുല്‍ത്താനി വ്യക്തമാക്കി. 

Related News