ബ്രസീലില്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് തയാറെടുത്തിരുന്നയാള്‍ കൊവിഡ് ബാധിച്ച് മരിച്ചു. 28 വയസുകാരനാണ് മരിച്ചത്. ഇയാളുടെ പേരു വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ബ്രസീല്‍ ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഓക്‌സ്ഫര്‍ഡ് കോവിഡ് വാക്‌സിന്റെ പരീക്ഷണത്തിനാണ് ഇദ്ദേഹം തയാറെടുത്തിരുന്നത്. അതേസമയം ഇദ്ദേഹത്തിന് കൊവിഡ് വാക്‌സിന്‍ നല്‍കിയിരുന്നോ ഇല്ലയോ എന്ന കാര്യം ബ്രസീല്‍ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല. വ്യക്തിയുടെ സ്വകാര്യതയെ മാനിച്ചും കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന്റെ പ്രാധാന്യം കണക്കിലെടുത്തുമാണ് ഇതെന്ന് അധികൃതര്‍ വ്യക്തമാക്കി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?