കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കും; വാ​ഗ്ദാനവുമായി ജോ ബൈഡൻ

  • 24/10/2020

അമേരിക്കൻ തെരഞ്ഞെടുപ്പിന് മുന്നോടിയായുളള രണ്ടാം സംവാദത്തിന് പിന്നാലെ പുതിയ വാ​ഗ്ദാനവുമായി ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ.  പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ അമേരിക്കയിലെ  എല്ലാവര്‍ക്കും കൊവിഡ് 19 വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന്  ബൈഡന്‍ വ്യക്തമാക്കി. ബൈഡൻ ട്രംപിനെ പരിഹസിക്കുകയും ചെയ്തു.    പ്രസിഡന്റ് ഡോണാൾഡ് ട്രംപ് കൊവിഡിനെതിരായ പോരാട്ടം അവസാനിപ്പിച്ചുവെന്നും ജോ ബൈഡന്‍ പരിഹസിച്ചു.

 വൈറസിനെ തുരത്തുന്നതിനൊപ്പം വൈറസ് പ്രതിസന്ധിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുന്ന നടപടികളുണ്ടാകുമെന്നും ബൈഡന്‍ പറഞ്ഞു. ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും സുരക്ഷിതവും ഫലപ്രദവുമായ വാക്‌സിന്‍ സൗജന്യമായി നല്‍കുകയാണ് ലക്ഷ്യമെന്ന് ബൈഡന്‍ വ്യക്തമാക്കി. അടുത്ത ആഴ്ചകളിൽ തന്നെ വാക്സിൻ തയ്യാറാകുമെന്നും സൗജന്യമായിരിക്കുമെന്നും ട്രംപും അറിയിച്ചിരുന്നു. നവംബര്‍ 3നാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്.

Related News