ഇസ്രായേലുമായുള്ള ബന്ധം പുനസ്ഥാപിക്കാൻ സുഡാൻ തയ്യാറെന്ന് ട്രംപ്; പിറകില്‍ നിന്ന് കുത്തിയെന്ന് ഫലസ്ഥീൻ

  • 24/10/2020


ഇസ്രായേലുമായുള്ള ബന്ധം  പുനസ്ഥാപിക്കാൻ സുഡാൻ സമ്മതിച്ചുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്.  ട്രംപിന്‍റെ ഈ പ്രഖ്യാപനത്തെ അപലപിച്ച ഫലസ്ഥീന്‍ പിറകില്‍ നിന്നുള്ള പുതിയ കുത്തെന്നാണ് വ്യക്തമാക്കിയത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, സുഡാന്‍ പ്രധാനമന്ത്രി അബ്ദുള്ള ഹംദോക്ക്, ട്രാന്‍സിഷണല്‍ കൗണ്‍സില്‍ മേധാവി അബ്ദുല്‍ ഫത്താഹ് അല്‍ ബര്‍ഹാന്‍ എന്നിവരുമായി ട്രംപ് നടത്തിയ ഫോണ്‍ കോളിലാണ് ഇസ്രായേലുമായുള്ള ബന്ധം  പുനസ്ഥാപിക്കാൻ സുഡാൻ  ധാരണയിലെത്തിയത്. 

സുഡാനും ഇസ്രായേലും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാനും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ശത്രുത അവസാനിപ്പിക്കാനും നേതാക്കള്‍ സമ്മതിച്ചതായി മൂന്ന് രാജ്യങ്ങളുടേയും സംയുക്ത പ്രസ്താവനയില്‍ പറയുന്നു. വരും മാസങ്ങളില്‍ ഫലസ്ഥീനികളും സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളും ഇസ്രായേലുമായി അടുത്ത ബന്ധത്തിന് സമ്മതിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് കൂട്ടിച്ചേര്‍ത്തു. യുഎഇയ്ക്കും ബഹ്‌റൈനും ശേഷം കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്ന മൂന്നാമത്തെ അറബ് രാജ്യമാണ് സുഡാന്‍. 

Related News