സ്പ്രിങ്ക്ളർ - ഹൈക്കോടതി ഇടക്കാല ഉത്തരവ്

  • 25/04/2020

സ്പ്രിങ്ക്ളർ ഡീലിൽ സർക്കാർ ഇതുവരെ ചെയ്ത ചിലകാര്യങ്ങളിലും അതൃപ്തിയുണ്ട്. ആർട്ടിക്കിൾ 299(1) അടക്കമുള്ള പ്രശ്നങ്ങൾ പിന്നീട് പരിഗണിക്കും. അത് പിന്നീട് വിശദമായി പരിശോധിക്കേണ്ടതാണ്.

എങ്ങനെയാണ് സ്പ്രിങ്ക്ളറിനെ തെരഞ്ഞെടുത്തത് എന്നത് രേഖകളിൽ നിന്ന് വ്യക്തമല്ല.

പൗരന്മാരുടെ ഡാറ്റ സുരക്ഷിതത്വത്തിൽ പ്രകടിപ്പിച്ച ആശങ്ക കോടതിയക്കും ഉണ്ട്.

ഭാവിയിൽ ഏതെങ്കിലും ഡാറ്റ പൗരന്മാരിൽ നിന്നും സ്വീകരിക്കുമ്പോൾ അവരുടെ സമ്മതം വാങ്ങണം.

അജ്ഞാതത്വം (anonymity) ഉറപ്പ് വരുത്തിയിട്ടല്ലാതെ ഒരു പൗരന്റെയും ഡാറ്റ സ്പ്രിങ്ക്ളർ പ്രോസസ് ചെയ്യാൻ പാടില്ല. ആ നിലയിൽ സ്പ്രിങ്ക്ളറിനെ, പൗരന്റെ അജ്ഞാതത്വം ഉറപ്പാക്കാത്ത ഡാറ്റ നേരിട്ടോ അല്ലാതെയോ പ്രോസസ് ചെയ്യുന്നതിൽ നിന്ന് വിലക്കുന്നു. മൂന്നാം കക്ഷിക്ക് ഈയൊരു ഡാറ്റയും കൈമാറാൻ പാടില്ല.

സർക്കാർ ശേഖരിച്ച എല്ലാ ഡാറ്റയും അജ്ഞാതവൽക്കരിക്കാനും, ഇനി ശേഖരിക്കുന്നവയും അങ്ങനെ ചെയ്യാനും, അതിനു ശേഷം മാത്രം സ്പ്രിങ്ക്ളറിന് access നൽകാനും ഉത്തരവ്.

കൊറോണ സംബന്ധിച്ച കേരളത്തിൽ നിന്ന് കിട്ടുന്ന ഏതെങ്കിലും ഡാറ്റയോ, സർക്കാരിന്റെ പേരോ, ഔദ്യോഗിക ചിഹ്നമോ സ്പ്രിങ്ക്ളർ ഒരു തരത്തിലുള്ള പരസ്യങ്ങൾക്കും കച്ചവടആവശ്യങ്ങൾക്കും ഉപയോഗിക്കാൻ പാടില്ല എന്ന് അവരെ വിലക്കുന്നു.

ആപ്പ് ഉണ്ടാക്കാനുള്ള കേന്ദ്രസർക്കാരിന്റെ ഓഫർ സംസ്ഥാന സർക്കാർ പരിഗണിക്കുകയും അത്തരമൊരു ആവശ്യം വെയ്ക്കുകയും ചെയ്യും.

കേസ് 3 ആഴ്ച കഴിഞ്ഞു പരിഗണിക്കും.

Related News