കോവിഡ് പ്രതിസന്ധിയെത്തുടർന്ന് വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് മടങ്ങി വരുന്നതിന് നോർക്കയിൽ രജിസ്റ്റർ ചെയ്ത പ്രവാസിമലയാളികളുടെ എണ്ണം5.34 ലക്ഷമായി.
വിദേശ രാജ്യങ്ങളിൽ നിന്ന് മടങ്ങിവരുന്നതിനായി 3.98 ലക്ഷം പേരുംഇതര സംസ്ഥാനങ്ങളിൽ നിന്ന് 1.36 ലക്ഷം പേരും നോർക്കയിൽ ഇതിനോടകം രജിസ്റ്റർ ചെയ്തു. രജിസ്റ്റർ ചെയ്തവരുടെ പേര് വിവരം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും അതത് രാജ്യത്തെ എമ്പസികൾക്കും അയച്ചുകൊടുക്കും. നേരത്തേ പ്രഖ്യാപിച്ചിരുന്ന വിഭാഗങ്ങൾക്ക് മുൻഗണന നൽകാനും അഭ്യർത്ഥിക്കും.
ഏറ്റവും കൂടുതല്‍ വിദേശ പ്രവാസികൾ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് യു എ ഇയില്‍ നിന്നാണ്. ഇവിടെനിന്ന് ഇന്നു വരെ 175423 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സൗദി അറേബ്യയില്‍ നിന്ന് 54305 പേരുംയു കെയില്‍ നിന്ന് 2437 പേരും അമേരിക്കയില്‍ നിന്ന് 2255പേരും ഉക്രൈയിനില്‍ നിന്ന് 1958 പ്രവാസികളും മടങ്ങി വരുന്നതിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇതര സംസ്ഥാന പ്രവാസികളുടെ രജിസ്ട്രേഷനിൽ കര്‍ണാടകയില്‍ നിന്നാണ് കൂടുതൽ പേരും രജിസ്റ്റർ ചെയ്തിട്ടുള്ളത്, ഇവിടെനിന്നും44871 പേരാണ് മടങ്ങിവരാൻ ആഗ്രഹിക്കുന്നത്. തമിഴ്‌നാട് 41425 മഹാരാഷ്ട്ര 19029 എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ .
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?