ഇറ്റലിയിലെ കോളേജിന്റെ പേരിൽ പ്രവാസി വ്യവസായി തട്ടിയത് കോടികൾ

  • 03/05/2020

തിരുവനന്തപുരം :ഇറ്റലിയിലെ കോളേജിന്റെ മറവിൽ പ്രവാസി വ്യവസായി തട്ടിയെടുത്തത് കോടികൾ കമ്പനിയുടെ മാർക്കറ്റിങ് തട്ടിപ്പിനെതിരെ പരാതി നൽകി മാർക്കറ്റിങ്ങ് എക്‌സിക്യൂട്ടീവ് ഇറ്റലിയിൽ ഇന്റർനാഷണൽ മെഡിറ്ററേനിയൻ അക്കാഡമി എന്ന സ്ഥാപനം നടത്തുന്ന പ്രകാശ് ജോസഫിനെതിരെ ആണ് എറണാകുളം റൂറൽ പോലീസ് മേധാവിക്ക് പരാതി ലഭിച്ചത് .പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്ത് പ്രകാശ് ജോസഫ് മുങ്ങി എന്നാണ് പരാതി കമ്പനിയിലെ മാർക്കറ്റിങ് എക്സിക്യൂട്ടീവ് ആയിരുന്ന മുഹമ്മദ് റഫ്സൽ ആണ് പരാതിക്കാരൻ

2016 ഇൽ യൂണികോ ഇറ്റാലിയ കൺസൽട്ടൻസി എന്ന ലിമിറ്റഡ് കമ്പനി തുടങ്ങുന്നിടത്ത് വെച്ചാണ് പ്രകാശ് ജോസഫിന്റെ വിദ്യാഭ്യാസ കച്ചവടത്തിന് തുടക്കമിടുന്നത് ആ വർഷം ഓഗസ്റ്റിൽ മുഹമ്മദ് റഫ്സൽ കമ്പനിയിൽ മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് ആയി ജോലിക്ക് ചേർന്നു പ്രകാശ് നൽകുന്ന ഡേറ്റ അനുസരിച്ച് ആളുകളെ ബന്ധപ്പെട്ട അക്കാഡമി നടത്തുന്ന കോഴ്‌സുകളിലേക്ക് ചേർക്കുക എന്നതായിരുന്നു റഫ്സൽ ചെയ്യേണ്ടിയിരുന്നത് .കമ്പനിയിൽ ജോലിക്ക് കയറുന്നതിന് 3 പേരിൽ നിന്നായി 75 ലക്ഷം രൂപയും റഫ്സൽ പിരിച്ച് കൊടുത്തു കമ്പനി അകൗണ്ടിലേക്ക് നേരിട്ടും പണമായും ആണ് ഇവർ നിക്ഷേപം നൽകിയത് മുപ്പതോളം പേരേ കോഴ്‌സിലേക്കും റഫ്സൽ ചേർത്തു .ഓരോ ആളിൽ നിന്നും നാല് ലക്ഷം മുതൽ ആറ് ലക്ഷം വരെ തുക പ്രകാശ് ജോസഫ് വാങ്ങി എന്ന് പരാതിയിൽ പറയുന്നു .ഇവരിൽ പത്തോളം പേർക്കാണ് ഇറ്റലിയിൽ പോകാൻ കഴിഞ്ഞത് .മറ്റുള്ളവർക്ക് വിസ കിട്ടിയില്ല ഇതിനിടയിൽ 2017  ഇൽ റഫ്സലിനെ കമ്പനിയിൽ നിന്ന് പുറത്താക്കി .

റഫ്സൽ മുഖേന കോഴ്‌സിന് ചേർന്നവരിൽ വിദ്യാഭ്യാസത്തിന് പോകാൻ കഴിയാത്തവർ പണത്തിനായി തന്നെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായതെന്ന് റഫ്സൽ പരാതിയിൽ പറയുന്നു തുടർന്ന് അന്വേഷിച്ചപ്പോൾ 2018ഇൽ പ്രകാശ് ഇൻസ്റ്റിറ്റിയൂട്ട് ക്ളോസ് ചെയ്തതായി മനസ്സിലായി ഇയാളെ ബന്ധപ്പെട്ടപ്പോൾ പണം ഉടൻ തിരികെ നൽകാം എന്നറിയിച്ചു പലതവണ ഇതാവർത്തിച്ചു പണം ആർക്കും കിട്ടിയില്ല .അങ്ങനെ പണം ലഭിക്കാനുള്ളവർ റഫ്സലിന്റെ വീട്ടിൽ വന്ന് പ്രശ്നങ്ങൾ ഉണ്ടാക്കിത്തുടങ്ങിയപ്പോൾ പ്രകാശിനെ വീണ്ടും വിളിച്ചു പണം റഫ്സലിന്റെ അകൗണ്ടിൽ  2020 ഫെബ്രുവരി 28 ന് മുൻപ് നിക്ഷേപിക്കാം എന്ന് അയാൾ ഉറപ്പ് നൽകി .എന്നാൽ പറഞ്ഞ തീയതി കഴിഞ്ഞിട്ടും അയാൾ പണം നിക്ഷേപിച്ചില്ല .ഈ സാഹചര്യത്തിലാണ് റഫ്സൽ പോലീസിൽ പരാതി നൽകിയത്

2006  കാലഘട്ടത്തിലാണ് പ്രകാശ് ഇറ്റലിയിൽ ജീവിതം ആരംഭിക്കുന്നത് തുണി വ്യാപാരം ,ക്ളീനിംഗ് കോൺട്രാക്ട് ,ദിവസ വാടകയ്ക്ക് വില്ലകൾ നൽകുക എന്നിവ മാറി മാറി പരീക്ഷിച്ചു .പിന്നീട് മീൻകച്ചവടം അതിൽ നിന്നാണ് നേരിട്ട് സ്‌കൂൾ എന്ന ആശയത്തിലേക്ക് എത്തിയത് എന്ന് റഫ്സൽ പറയുന്നു .സ്‌കൂൾ എന്ന ആശയത്തോടൊപ്പമാണ് ഇന്ത്യയിൽ പല കോഴ്‌സുകൾ കഴിഞ്ഞു നിൽക്കുന്ന വിദ്യാർത്ഥികളെ ആകർഷിക്കാൻ അക്കാദമി തുടങ്ങിയത് 

Related News