പ്രവാസികളുടെ മടങ്ങിവരവിന് തിരുവനന്തപുരം വിമാനത്താവളം സജ്ജം, ജില്ലാ കളക്ടർ

  • 07/05/2020

പ്രവാസികളുടെ മടങ്ങിവരവിന് തിരുവനന്തപുരം വിമാനത്താവളവും സജ്ജമായതായി ജില്ലാ കളക്ടർ കെ. ​ഗോപാലകൃഷ്ണൻ ഐഎഎസ്. അറിയിച്ചു. ഇതിന്റെ ഭാ​ഗമായി ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം വിമാനത്താവളത്തിലെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി. അത്യാധുനിക തെര്‍മല്‍ ഇമേജിംഗ് ക്യാമറയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ ഏറ്റവും വലിയ സവിശേഷത. വരുന്ന ഞായറാഴ്ചയാണ് തലസ്ഥാന നഗരത്തില്‍ പ്രവാസികളുമായി ആദ്യ വിമാനം എത്തുക. ദോഹയില്‍ നിന്നുള്ള വിമാനമാണ് തിരുവനന്തപുരത്ത് എത്തുന്നത്.

Related News