കൊറോണയ്ക്ക് ഹോമിയോ ഗുളിക.. പ്രചരണത്തിന് എതിരെ ഐ എം എ

  • 05/03/2020

രണ്ട് വ്യാജന്മാർ❗❗

വ്യാജൻ ഒന്ന്

അവൻറെ പേര് "ആഴ്സനികം ആൽബം"

ശരിക്കും പറഞ്ഞാൽ

"ആഴ്സനികം ആൽബം വരുന്നേ ഓടിക്കോ' എന്നു പറയേണ്ടിവരും.

കൊറോണാ വൈറസിനെതിരെ ഹോമിയോ ഗുളികയത്രെ!

മണിപ്പൂർ ഗവൺമെൻറ് പുറത്തിറക്കിയ ഒരു വ്യാജ വൈദ്യചികിത്സ പ്രചരണ ഉത്തരവ്.

കൊറോണ വൈറസ് രോഗം വരാതിരിക്കാൻ ഈ ഹോമിയോ മരുന്ന് കഴിച്ചാൽ മതി, അവൻ പറന്നു പോകുമത്രേ

ഇതിനേക്കാൾ ഒരു കത്തിയെടുത്ത് ആൾക്കാരെ കുത്തി കൊല്ലുന്നതാണ് നല്ലത്.

ലോകം ഒളിമ്പിക്സ് വരെ മാറ്റി വച്ച് പൊതു ചടങ്ങുകളെല്ലാം ഒഴിവാക്കി കോവിഡ് 19 നേരിടാൻ തയ്യാറെടുക്കുമ്പോൾ മധുരമുള്ള രണ്ട് ഗുളിക കഴിച്ചാൽ മതി എന്ന് പറയുന്നത് എന്തൊരു ഭോഷ്കാണ്.

ലോകത്തെ ശാസ്ത്ര വിദഗ്ധർ മുഴുവൻ കൊറോണ വൈറസിനെതിരെ വാക്സിനോ മറ്റു മരുന്നുകളൊ കണ്ടുപിടിക്കാൻ രാപകൽ ഇല്ലാതെ അധ്വാനിക്കുമ്പോൾ

ആയുഷ് വകുപ്പ് മധുരമുള്ള
ഗുളിക കൊടുത്ത് അസുഖം മുഴുവൻ വരാതിരിപ്പിക്കാം എന്ന് വിളംബരം ചെയ്യുന്നു.

ഒരു ദൂഷ്യവും ഇല്ലെങ്കിൽ വെറുതെ ഒന്ന് കഴിച്ചു കൂടെ എന്ന് ചോദിക്കുന്നവരോട് ഒരു ഉത്തരം മാത്രം

കൊല്ലങ്ങൾക്ക് മുമ്പ് കേരളത്തിൽ ഡെങ്കിപ്പനി പടർന്നു പിടിച്ചപ്പോൾ മധുര ഗുളികകളുമായി ഇറങ്ങിയ ചിലരുണ്ടായിരുന്നു.

ആ ഗുളിക വാങ്ങി കഴിച്ച നല്ലൊരു ശതമാനം ആൾക്കാർക്കും ഡെങ്കിപ്പനി ബാധിച്ചു എന്ന് മാത്രമല്ല ഈ രോഗം വരില്ല എന്ന് കരുതി അതിൽ വിശ്വാസമർപ്പിച്ച ചിലർക്കൊക്കെ ജീവനും നഷ്ടമായി.

ലോകാരോഗ്യസംഘടന കൃത്യമായി പറയുന്നു.

ഈ ചികിത്സ നന്നല്ല .

ഇതര ചികിത്സ രീതികളിൽ അവകാശപ്പെടുന്ന ഒരു മരുന്നും വൈറസിന് എതിരെ പ്രവർത്തിക്കുന്നില്ല.മറിച്ച് മരണം ക്ഷണിച്ച് വരുത്താൻ മാത്രം ഇത് സഹായിക്കും

വ്യാജൻ 2

ഇത് ഇന്നലെ പിടിയിലായ ഒരു വ്യാജ ഡോക്ടർ .

അദ്ദേഹത്തിൻറെ ഐഡൻറിറ്റി കാർഡോന്ന് സൂക്ഷിച്ചു വായിച്ചു നോക്കൂ

ഒറ്റയടിക്ക് തന്നെ ഞാൻ വ്യാജനാണെന്ന് വിളിച്ചു പറയുന്ന ഐഡൻറിറ്റി കാർഡ് .
ചുരുക്കം ചില ആൾക്കാരെ മാത്രമായിരിക്കും അദ്ദേഹം പറ്റിച്ചത്

പോലീസ് തെളിവുകൾ ശേഖരിച്ച് ഇന്നലെ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് നിയമനടപടികൾക്ക് വിധേയമാക്കിയിരിക്കുന്നു.

എന്നാൽ ആദ്യത്തെ വ്യാജനോ?

സർക്കാർ മേൽവിലാസ ത്തോടെ ,സർക്കാർ ഇറക്കിയ ഉത്തരവ്.

ഇതിൽ ആയിരക്കണക്കിന് ആൾക്കാർ വീണുപോയാൽ അവരുടെയൊക്കെ ജീവന് ഉത്തരം പറയാൻ കൂടി ആയുഷ് വകുപ്പിന് ഉത്തരവാദിത്വമുണ്ട്.

ചിലരെ ചില കാലം

എല്ലാവരെയും ചില കാലം.

എല്ലാവരെയും എല്ലാ കാലവും പറ്റിക്കാമെന്ന്,

ആയുഷ് വകുപ്പ് കരുതുകയെ വേണ്ട!

ഡോ സുൽഫി നൂഹു

Related News