വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന യാത്രക്കാരുടെ നീക്കങ്ങള്‍ക്കു പൊതു നടപടിക്രമം

  • 19/03/2020

  1. കൊവിഡ് 19 ബാധിത രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളുടെ എത്തിച്ചേരല്‍ ഒരേസമയമാകാതെ ശ്രദ്ധിക്കണമെന്ന് വിമാനത്താവള അധികൃതര്‍ക്ക് വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കും. അങ്ങനെ ചെയ്താല്‍ യാത്രക്കാരുടെ ഒഴുക്ക് അവരുടെ പരിശോധനയെ ബാധിക്കാതിരിക്കും.

2.പ്രത്യേക എയറോബ്രിഡ്ജില്‍ നിന്ന് യാത്രക്കാരെ പ്രാഥമിക താപ പരിശോധനയ്ക്കു വിമാനക്കമ്പനി ജീവനക്കാരുടെ അകമ്പടിയോടെ വിമാനത്താവളത്തിലെ ഹെല്‍ത്ത് കൗണ്ടറില്‍ എത്തിക്കും. രോഗ ലക്ഷണങ്ങളുള്ള യാത്രക്കാരെ ഐസൊലേറ്റു ചെയ്യുകയും പൊതുനടപടിക്രമം അനുസരിച്ച് നിശ്ചിത ആശുപത്രിയിലേക്കു മാറ്റുകയും ചെയ്യും.

  1. പരിശോധനയില്‍ രോഗലക്ഷണങ്ങളില്ലാത്ത യാത്രക്കാരെ നടപടിക്രമം അനുസരിച്ച് അവര്‍ക്കായി നിശ്ചയിച്ച ഇമിഗ്രേഷന്‍ കൗണ്ടറിലേക്കു പാസ്‌പോര്‍ട്ടും സ്വയം പൂരിപ്പിച്ച സത്യവാങ്മൂലത്തിന്റെ പകര്‍പ്പുമായി പോകാന്‍ അനുവദിക്കും.
    ശ്രദ്ധിക്കുക: എത്തിച്ചേരുന്ന യാത്രക്കാര്‍ ഈ ഫോം കൃത്യമായി പൂരിപ്പിക്കുന്നുണ്ടെന്ന് വിമാനത്തിലും വിമാനത്താവളത്തിലുമുള്ള വിമാനക്കമ്പനി ജീവനക്കാര്‍ ഉറപ്പു വരുത്തിയിരിക്കണം.
  2. നിശ്ചിത ഇമിഗ്രേഷന്‍ കൗണ്ടറിലേക്കു യാത്രക്കാരെ അയച്ചശേഷം ഏതെങ്കിലും യാത്രക്കാര്‍ സ്വന്തം നിലയില്‍ മറ്റേതെങ്കിലും ഇമിഗ്രേഷന്‍ കൗണ്ടറിലേക്കു പോയാല്‍ ഇമിഗ്രേഷന്‍ ജീവനക്കാര്‍ അവരെ നിശ്ചിത കൗണ്ടറിലേക്ക് അയയ്‌ക്കേണ്ടതാണ്.
  3. ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായ ശേഷം യാത്രക്കാരുടെ പാസ്‌പോര്‍ട്ട് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ പക്കല്‍തന്നെ സൂക്ഷിക്കേണ്ടതാണ്.
  4. യാത്രക്കാരുടെ 30 പേര്‍ വീതമുള്ള ബാച്ചുകളെ, സിഐഎസ്എഫിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന, ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവള അതോറിറ്റിയുടെയും ഡല്‍ഹി പൊലീസിന്റെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന അഞ്ചംഗ അകമ്പടി സംഘത്തിനു കൈമാറും. ഈ യാത്രക്കാരുടെ പാസ്‌പോര്‍ട്ടുകള്‍ സംഘത്തെ നയിക്കുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥന് ഇമിഗ്രേഷന്‍ ജീവനക്കാര്‍ കൈമാറും.
    ഒരു സാഹചര്യത്തിലും പാസ്‌പോര്‍ട്ട് യാത്രക്കാര്‍ക്കു കൈമാറാന്‍ പാടില്ല.
  5. യാത്രക്കാരുമൊത്തുള്ള സംഘം ലഗേജുകള്‍ കൈപ്പറ്റുന്നതിന് ലഗേജ് ബെല്‍റ്റിനടുത്ത് എത്തണം. ആരുടെയെങ്കിലും ലഗേജ് എത്താന്‍ വൈകുകയോ നഷ്ടപ്പെടുകയോ ചെയ്താല്‍ ആ യാത്രക്കാര്‍ അകമ്പടി സംഘത്തിലെ ഒരാള്‍ക്കൊപ്പം അവിടെ തുടരുകയും മറ്റുള്ളവര്‍ കസ്റ്റംസ് പരിശോധനയ്ക്കായി പോവുകയും ചെയ്യണം.
  6. കസ്റ്റംസ് പരിശോധന പൂര്‍ത്തീകരിക്കുന്നതിനു കാലതാമസം വന്നാല്‍ ആ യാത്രക്കാര്‍ സംഘത്തിലെ ഒരു അംഗത്തിനൊപ്പം അവിടെ തുടരുകയും മറ്റുള്ളവര്‍ അടുത്ത നടപടിയിലേക്കു നീങ്ങുകയും ചെയ്യണം.
  7. യാത്രക്കാരുമായുള്ള സംഘം ഡല്‍ഹി സംസ്ഥാന ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ ലാപ്‌ടോപ്പ് ഉള്‍പ്പെടെയുള്ള പരിശോധനാ സാമഗ്രികളുമായി നിയന്ത്രിക്കുന്ന പ്രത്യേക സ്ഥലത്ത് എത്തിച്ചേരണം. കണ്‍ട്രോള്‍ റൂം ഇന്‍ ചാര്‍ജ്ജ് അവിടുത്തെ മേല്‍നോട്ട, ഏകോപന ചുമതലകള്‍ നിര്‍വഹിക്കുന്നതായിരിക്കും.
  8. അവിടെ കണ്‍ട്രോള്‍ റൂമിനോടൊപ്പം ഡല്‍ഹി ഗവണ്‍മെന്റ് നിയോഗിച്ച മെഡിക്കല്‍ ഓഫീസര്‍മാരും പാരാ മെഡിക്കല്‍ ജീവനക്കാരും നിയന്ത്രിക്കുന്ന അഞ്ച് പരിശോധനാ കൗണ്ടറുകളും ഉണ്ടായിരിക്കും.
  9. അകമ്പടി സംഘം കണ്‍ട്രോള്‍ റൂം ഇന്‍ ചാര്‍ജിന്റെയടുക്കല്‍ റിപ്പോര്‍ട്ട് ചെയ്യുകയും ഇദ്ദേഹം ആ ബാച്ചിന് ഒരു കൗണ്ടര്‍ അനുവദിക്കുകയും ചെയ്യും.
  10. നിശ്ചിത കൗണ്ടറില്‍ ആ ബാച്ചിലെ മുഴുവന്‍ യാത്രക്കാരുടെയും പാസ്‌പോര്‍ട്ടുകള്‍ കൗണ്ടറിന്റെ ചുമതലയുള്ള മെഡിക്കല്‍ ഓഫീസര്‍ക്ക് അകമ്പടി സംഘത്തിന്റെ തലവന്‍ കൈമാറും. ഇവിടെ യാത്രക്കാരെ പരിശോധിക്കുകയും എന്തെങ്കിലും തരത്തിലുള്ള രോഗലക്ഷണപരമായ സംശയങ്ങള്‍ ഇല്ലാത്തവരെ അവരുടെ പാസ്‌പോര്‍ട്ട് നല്‍കി വീട്ടിലെ നീരീക്ഷണ വാസത്തിനായി അയയ്ക്കുകയും ചെയ്യും. ഭവന നിരീക്ഷണ കാലത്ത് അതിന്റെ നിബന്ധനകള്‍ കൃത്യമായി പാലിക്കണമെന്നും അല്ലെങ്കില്‍ ചട്ടപ്രകാരമുള്ള ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്നുമുള്ള സത്യവാങ്മൂലം അവരില്‍ നിന്ന് വാങ്ങുന്നതാണ്. മഹാരാഷ്ട്രയില്‍ ചെയ്തതുപോലെ ഭവന നിരീക്ഷണത്തിലുള്ള യാത്രക്കാര്‍ക്ക് പ്രത്യേക മുദ്ര പതിപ്പിക്കുന്നതിനുള്ള സാധ്യത തേടും. ഈ യാത്രക്കാരെ ഐഡിഎസ്പി (സംയോജിത രോഗനിരീക്ഷണ പരിപാടി)യുമായി ബന്ധിപ്പിക്കുന്നതാണ്. ഈ ആവശ്യത്തിന് ഡല്‍ഹി സംസ്ഥാന ഐഡിഎസ്പി സംഘത്തെ ഡല്‍ഹി ഗവണ്‍മെന്റ് നിയോഗിക്കും.
  11. കൂടുതല്‍ രോഗസാധ്യതയുള്ള യാത്രക്കാര്‍ക്ക് നിരീക്ഷണ വാസം സജ്ജീകരിക്കുന്നത് പണം കൊടുക്കുന്ന ഹോട്ടലിലാകണോ അതോ ഗവണ്‍മെന്റിനു കീഴിലുള്ള സൗകര്യത്തിലാകണോ ( ലഭ്യതയനുസരിച്ച്) എന്നു നിര്‍ദേശിക്കുന്ന സത്യവാങ്മൂലം ആദ്യം തന്നെ പൂരിപ്പിക്കാന്‍ ആവശ്യപ്പെടും. അതിനുശേഷം സംസ്ഥാന ഗവണ്‍മെന്റ് നല്‍കിയിരിക്കുന്ന പട്ടികയില്‍ നിന്ന് ലഭ്യമായ നിരീക്ഷണ വാസ സൗകര്യത്തില്‍ താമസിപ്പിക്കും.
  12. സംസ്ഥാന ഗവണ്‍മെന്റ് ലഭ്യമാക്കിയ യാത്രാ സൗകര്യത്തിലേക്ക് എത്തിക്കുന്നതുവരെ അകമ്പടി സംഘം ഇവര്‍ക്കൊപ്പമുണ്ടായിരിക്കും.
  13. നിര്‍ദ്ദിഷ്ട മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഈ യാത്രക്കാരെ നീരീക്ഷണത്തിലാക്കും.

Related News