റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ എല്ലാ വിഷയങ്ങളോടും ചേർത്ത് പാഠഭാഗങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ പറഞ്ഞു. ഇതു കൂടാതെ ഗതാഗതവകുപ്പും വിദ്യാഭ്യാസ വകുപ്പും കേരളാ റോഡ് സുരക്ഷാ അതോറിറ്റിയും എസ്.സി.ഇ.ആർ.ടിയും സംയുക്തമായി “സുരക്ഷിത യാത്ര” എന്ന പേരിൽ റോഡ് നിയമങ്ങൾ രേഖപ്പെടുത്തിയ ഒരു കൈപ്പുസ്തകം തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളാ റോഡ് സുരക്ഷാ അതോറിറ്റിയുടെ സാമ്പത്തിക സഹായത്തോടെ സ്കൂളുകളിൽ റോഡ് സുരക്ഷാ ക്ലബ്ബുകൾ ആരംഭിച്ചിട്ടുണ്ട്. ബോധവല്ക്കരണവും നടത്തുന്നു. ഇക്കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?