ഇന്ത്യ - അമേരിക്ക പങ്കാളിത്തം മുമ്പുള്ളതിനേക്കാള്‍ ശക്തമാണെന്ന് പ്രധാനമന്ത്രി

  • 09/04/2020

ഇന്ത്യയും, അമേരിക്കയും തമ്മിലുള്ള പങ്കാളിത്തം മുമ്പുള്ളതിനേക്കാള്‍ ശക്തമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

കോവിഡ്-19 നെതിരായ അമേരിക്കയുടെ പോരാട്ടത്തില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ വിതരണം ചെയ്യാനുള്ള ഇന്ത്യയുടെ തീരുമാനത്തിന് നന്ദി അറിയിച്ചു കൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ സന്ദേശത്തിനോട് പ്രതികരിക്കുകയായിരുന്നു ശ്രീ മോദി.

'ഇതുപോലുള്ള സമയങ്ങള്‍ സുഹൃത്തുക്കളെ കൂടുതല്‍ അടുപ്പിക്കുന്നു. ഇന്ത്യയും, അമേരിക്കയും തമ്മിലുള്ള പങ്കാളിത്തം മുമ്പുള്ളതിനേക്കാള്‍ ശക്തമാണ്. മാനവികതയെ സഹായിക്കാന്‍ ഇന്ത്യ സാധ്യമായതെല്ലാം ചെയ്യും.' അമേരിക്കന്‍ പ്രസിഡന്റിന്റെ മറുപടി സന്ദേശത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

Related News