നാടകത്തിന് പ്രതിഫലം 26000, പിഴ 24000. സോഷ്യൽ മീഡിയയിൽ പ്രതിഷേധം

  • 05/03/2020

ആലുവ : ആ 24000 രൂപ തിരിച്ചു കൊടുക്കാൻ പറയണം സാറേ…അതവർക്ക് വിശപ്പിന് മരുന്ന് വാങ്ങാനുള്ള കാശാണ്..സോഷ്യൽ മീഡിയയിൽ ഈ പോസ്റ്റ്‌ പ്രതിഷേധത്തോടെ പ്രചരിക്കുകയാണ്.

ആലുവ അശ്വതി നാടക സമിതിയ്ക്ക്,അവരുടെ നാടകമായ കുഞ്ഞേട്ടന്റെ കുഞ്ഞുലോകം എന്ന നാടകത്തിന് 26000 രൂപയാണ് പ്രതിഫലം.
സമിതിയുടെ പേര് വെച്ചതിന് ഉദ്യോഗസ്ഥർ വക പിഴ 24000 രൂപ!!,പരാതി നൽകാമെന്നും, ന്യായമെങ്കിൽ പരിഹരിക്കാമെന്നും എൻഫോഴ്സ്മെന്റ് ആർടി ഒ അറിയിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു…

സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഇങ്ങനെ.

നമ്മളറിയണം സാറേ..
നാടക സമിതികളെല്ലാം പൂട്ടി പോവുകയാണ്..പൂട്ടും താക്കോലും വരെ വിൽക്കേണ്ടുന്ന ​ഗതികേടിലാണ് പലരും…
ഇപ്പോൾ ആരൊക്കെ,ഏതൊക്കെ പൊതുപരിപാടികളിൽ നാടക സംഘത്തെ വിളിക്കാറുണ്ട്? ആരും വിളിക്കില്ല, കാരണം,ആൾക്കൂട്ടത്തിന് അത്രയൊന്നും താൽപ്പര്യമില്ലാത്ത സം​ഗതിയാണ് നാടകം.
ഒരു മാസത്തിൽ ഒന്നോ, രണ്ടോ വേദികൾ കിട്ടിയാൽ കിട്ടി..ഇല്ലേൽ ഇല്ല..അതാണ് മിക്ക നാടക കമ്പനികളുടെയും ഇന്നത്തെ അവസ്ഥ..
ഒരു നാടകം കളിച്ചാൽ അതിലെ കലാകാരന് പരമാവധി കിട്ടുക..500,600 രൂപയാകും..
ഒന്നും..ഒന്നും.. മിച്ചമുണ്ടാകില്ല..നാടകം കൊണ്ട് മാത്രം ജീവിക്കുന്നവരൊക്കെ,അങ്ങനെ ജീവിച്ച് പോകുന്നുവെന്നേയുള്ളൂ..
പിന്നെ നാടകത്തോടുള്ള ഇഷ്ടം കൊണ്ട്,ജീവിക്കാൻ മറ്റൊരു വഴിയുമില്ലാത്തതുകൊണ്ട്, അവർ വിശപ്പിനുള്ള മരുന്നായി നാടകത്തെ കാണുന്നുവെന്ന് മാത്രം

​ആ 24000 രൂപ തിരിച്ച് കൊടുക്കാൻ പറയണം സാറേ…അതവരുടെ അവലും,കഞ്ഞിയും, റേഷനുമൊക്കെയാണ്.

Related News