കൊച്ചി: കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ കീഴിലുള്ള എറണാകുളം ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോയും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കൊച്ചി ഓഫീസും സംയുക്തമായി ഐസിഡിഎസ് തിരുവാങ്കുളത്തിന്റെ സഹകരണത്തോടെ രാജ്യാന്തര വനിതാ ദിനത്തോട് അനുബന്ധിച്ച് ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുന്നു. 'ഗ്രാമീണ വനിതകളും കൃഷിയും' എന്ന വിഷയത്തെ ആസ്പദമാക്കി ഇരുമ്പനം മനക്കപ്പടിയ്ക്കു സമീപമുള്ള ഭാസ്‌കരന്‍ കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നടക്കുന്ന ബോധവത്ക്കരണ പരിപാടി നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ജോയിന്റ് ഡയറക്ടര്‍ രശ്മി റോജ തുഷാര നായര്‍ ഉദ്ഘാടനം ചെയ്യും. മഹിളാ കിസാന്‍ സശക്തീകരണ്‍ പരിയോജന ആലപ്പുഴ നോര്‍ത്ത് ഫെഡറേഷന്‍ സിഇഒ ആര്‍ വേണുഗോപാല്‍ ക്ലാസ്സ് നയിക്കും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?