കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴിക്കോട് വേങ്ങേരിയിലും വെസ്റ്റ് കൊടിയത്തൂരിലുമുള്ള രണ്ട് ഫാമുകളിലാണ് പക്ഷപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.ഇതുവരെ മനുഷ്യരിലേക്ക് പടർന്നിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടി. അതെസമയം ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് മൃഗസംരക്ഷണ മന്ത്രി കെ രാജു പറഞ്ഞു. തിരുവനന്തപുരത്ത് മന്ത്രിമാരുടെ ഉന്നതതല യോഗത്തിന് ശേഷമാണ് പ്രതികരണം.
രണ്ടു ഫാമുകളിലെയും മുഴുവന്‍ കോഴികളെയും ഇന്ന് തന്നെ നശിപ്പിക്കാന്‍ മൃഗസംരക്ഷണ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി അഞ്ചംഗങ്ങളുള്ള 25 ടീമുകളെ മൃഗസംരക്ഷണ വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?