ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 22752 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, 482 മരണം.

  • 08/07/2020

ന്യൂഡൽഹി : ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 22752 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, 482 പേർക്ക് ജീവൻ നഷ്ടമായി. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഏഴ് ലക്ഷം കടന്നു. ഇതോടെ ഇന്ത്യ ലോകത്തിൽ അമേരിക്കക്കും ബ്രസീലിനും പുറകിൽ മൂന്നാം സ്ഥാനത്തെത്തി. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 742417 പേർക്കാണ്. 456831 പേർ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചു. 20642 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധ മൂലം മരിച്ചത്.

Related News