കുവൈറ്റ് : ഹുക്ക ഷീഷ ഷോപ്പുകൾ താൽക്കാലികമായി പ്രവർത്തനം നിർത്തിവയ്ക്കണമെന്ന് കുവൈറ്റ് ആരോഗ്യമന്ത്രാലയം ഉടമകളോട് ആവശ്യപ്പെട്ടു, രാജ്യം അതീവ ജാഗ്രതയിലാണെന്നും അതിന്റെ ഭാഗാമായാണ് ഈ നടപടിയെന്നും മന്ത്രാലയം അറിയിച്ചതായി പ്രാദേശികാദിനപത്രം റിപ്പോർട്ട് ചെയ്തു.
എന്നാൽ തങ്ങൾക്കു ഇത്തരത്തിൽ ഒരു അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും, ലഭിച്ചാൽ ഉടൻ രാജ്യത്തിന്റെ പ്രത്യേക സാഹചര്യത്തിൽ അംഗീകരിക്കുമെന്നും ഷീഷ ഉടമകൾ പ്രതികരിച്ചു. കൊറോണ വൈറസ് വ്യാപനത്തിന്റെ ഫലമായി നിലവിൽ കഫേകൾ മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഇത് നിരവധി ആളുകളുടെ ജോലിയെയും ബിസിനെസ്സിനെയും ബാധിക്കുമെന്നും അവർ വ്യക്തമാക്കി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?