കുവൈത്ത് സിറ്റി :കൊറോണ വൈറസ് ബാധയുടെ ഭീഷണിയെ തുടർന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ സന്ദർശകരെ സ്വീകരിക്കുന്നത് താൽക്കാലികമായി നിർത്തുന്നതായി പ്രാദേശിക പത്രമായ അൽ ഖബസ് റിപ്പോർട്ട് ചെയ്തു. ദിനേന ആയിരക്കണക്കിന് വിദേശികളും സ്വദേശിയുമാണ് പാസി സന്ദർശിക്കുന്നത്. കുറ്റമറ്റ പ്രതിരോധ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. സിവിൽ ഐ.ഡി സമർപ്പിക്കുവാൻ ഓൺലൈൻ സംവിധാനമായ ഇലക്ട്രോണിക് എൻവലപ്പ് ഉപയോഗിക്കാവുന്നതാണ്. പൂർത്തിയായ കാർഡുകൾ സാധാരണ പോലെ പാസി മെഷീനിൽ നിന്നും സ്വീകരിക്കാമെന്ന് അധികൃതർ അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?