പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്റർ “ഇതര സംസ്ഥാന തൊഴിലാളികളുടെ അവകാശങ്ങൾ” എന്ന വിഷയത്തിൽ നിയമവേദി സംഘടിപ്പിക്കുന്നു. നാളെ ഞായറാഴ്ച്ച ഉച്ചക്ക് രണ്ട് മണി മുതൽ പെരുമ്പാവൂർ YMCA ഹാളിൽ വെച്ച് പ്രസ്തുത നിയമവേദി നടത്തപ്പെടും.ബഹുമാനപ്പെട്ട പാർലിമെന്റ് അംഗം ശ്രീ. എം പി ബെന്നി ബെഹനാൻ പ്രസ്തുത നിയമവേദി ഉദ്ഘാടനം ചെയ്യും. പെരുമ്പാവൂർ എംൽഎ ശ്രീ. എൽദോസ് കുന്നപ്പിള്ളി നിയമവേദിയിൽ മുഖ്യാതിഥി ആയിരിക്കും. ടെൽക്ക് ചെയർമാൻ അഡ്വ. എൻ. സി. മോഹനൻ, പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം എന്നിവർ വിഷയത്തെ ആസ്പദമാക്കി സംസാരിക്കും.പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്റർ പ്രസിഡന്റ് അഡ്വ. ഡി. ബി. ബിനു നിയമവേദിയിൽ അധ്യക്ഷത വഹിക്കും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?