കുവൈത്ത് സിറ്റി : മാര്‍ച്ച് എട്ടുമുതല്‍ കുവൈത്തില്‍ എത്തുന്ന യാത്രക്കാർ മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കേണ്ട വിഷയത്തില്‍ ഇന്ത്യയിലെ കുവൈറ്റ് എംബസ്സി ഇടപെടുന്നു. ഇന്ത്യയില്‍ കുവൈത്തിലേക്കുള്ള മെഡിക്കല്‍ പരിശോധന നടത്തുന്ന കുവൈത്ത് എംബസ്സി ഏജന്‍സിയായ ഗാംകയുമായി ഇന്ത്യന്‍ എംബസ്സി ബന്ധപ്പെട്ടതായും ഗാംക മെഡിക്കൽ സെന്ററുകള്‍ക്ക് കൊറോണ വൈറസ് പരിശോധിക്കുവാനുള്ള സംവിധാനങ്ങള്‍ ഉണ്ടോയെന്ന് 24 മണിക്കൂറിനുള്ളില്‍ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചു. കോവിഡ് സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാർക്ക് പ്രവേശനം അനുവദിക്കണമെങ്കിൽ രോഗബാധിതരല്ലെന്നു തെളിയിക്കുന്ന സാക്ഷ്യപത്രം വേണമെന്ന കുവൈത്ത് വ്യോമയാനമന്ത്രാലത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നു ആയിരക്കണക്കിന് പ്രവാസികളാണ് പ്രതിസന്ധിയില്‍ ആയിരിക്കുന്നത്. വിഷയത്തില്‍ എംബസ്സിയുടെ ഇടപെടല്‍ ആശ്വാസത്തോടെയാണ് പ്രവാസികള്‍ നോക്കി കാണുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?